Quantcast

ഗുണ്ടാനേതാവ് സഞ്ജീവ് ജീവയെ ലഖ്‌നോ കോടതിയിൽ വെടിവെച്ചു കൊന്നു

ബി.ജെ.പി നേതാവായിരുന്ന ബ്രഹ്മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സഞ്ജീവ് ജീവ

MediaOne Logo

Web Desk

  • Published:

    7 Jun 2023 11:31 AM GMT

Gangster Sanjeev Jeeva shot dead in Lucknow court
X

ലഖ്‌നോ: ഗുണ്ടാനേതാവ് സഞ്ജീവ് ജീവയെ ലഖ്‌നോ സിവിൽ കോടതിയിൽ വെടിവെച്ചു കൊന്നു. വെടിവെച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ആക്രമണത്തിൽ ഒരു പൊലീസുകാരനും പെൺകുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.

ഗുണ്ടാത്തലവനായ മുഖ്താർ അൻസാരിയുടെ അടുത്ത അനുയായി ആയ സഞ്ജീവ് ജീവ ബി.ജെ.പി നേതാവായിരുന്ന ബ്രഹ്മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ വിചാരണക്കായി കോടതിയിൽ എത്തിച്ചപ്പോഴാണ് അജ്ഞാതർ വെടിവെച്ചു കൊലപ്പെടുത്തിയത്.

അഭിഭാഷവേഷത്തിലാണ് കൊലയാളികൾ കോടതിക്കകത്ത് പ്രവേശിച്ചതെന്നാണ് റിപ്പോർട്ട്. സഞ്ജീവ് ജീവയെ കൊലപ്പെടുത്തിയ ഉടൻ തന്നെ ഇവർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു.

TAGS :

Next Story