ഗാസിയാബാദിൽ എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം
ലോറിയിലെ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്

ഗാസിയാബാദ്: ഡൽഹിക്കടുത്ത ഗാസിയബാദിൽ എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. ലോറിയിലെ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്.
ഡൽഹി-വസീറാബാദ് റോഡിലെ താന ടീല മോഡ് ഏരിയയിലെ ഭോപുര ചൗക്കിലാണ് സംഭവം.പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായതെന്ന് കൗൺസിലർ ഓംപാൽ ഭട്ടി എഎൻഐയോട് പറഞ്ഞു. പൊലീസും ഫയർഫോഴ്‌സും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആളപായമോ പരിക്കോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.
Next Story
Adjust Story Font
16

