Quantcast

മനുഷ്യ മുഖമുള്ള കുഞ്ഞിനെ പ്രസവിച്ച് ആട്

ദൈവ ദൃഷ്ടാന്തമായിട്ടാണ് ചിലർ ഈ കുഞ്ഞിന്റെ ജന്മത്തെ കാണുന്നത്

MediaOne Logo

Web Desk

  • Updated:

    2022-01-01 09:47:37.0

Published:

1 Jan 2022 9:39 AM GMT

മനുഷ്യ മുഖമുള്ള കുഞ്ഞിനെ പ്രസവിച്ച് ആട്
X

മനുഷ്യ മുഖമുള്ള കുഞ്ഞിനെ ആട് പ്രസവിച്ചത് കൗതുകമായി. അസം ചഹാർ ജില്ലയിലെ ഗാങ്പൂർ ഗ്രാമത്തിലാണ് ഈ കൗതുക ജന്മം. മുടിയില്ലാതെ പിറന്ന ആട്ടിൻകുഞ്ഞിന് മനുഷ്യന്റെ കണ്ണ്, മൂക്ക്, വായ തുടങ്ങിയ അവയവങ്ങളുണ്ട്. എന്നാൽ ചെവി ആടിന്റേത് പോലെ തന്നെയാണ്. രണ്ടു കാലുകൾ മാത്രമാണുള്ളത്, വാലില്ല.

പ്രസവിച്ച് കുറച്ചുനേരത്തിനകം തന്നെ ആട്ടിൻകുഞ്ഞ് ചത്തു. ദൈവ ദൃഷ്ടാന്തമായിട്ടാണ് ചിലർ ഈ കുഞ്ഞിന്റെ ജന്മത്തെ കാണുന്നത്. ശങ്കർ ദാസിന്റെ ഉടമസ്ഥതയിലുള്ള ആട് മറ്റൊരു കുഞ്ഞിനും ജന്മം നൽകിയിട്ടുണ്ട്. അതിന് കുഴപ്പങ്ങളൊന്നുമില്ല.

The goat gave birth to a baby with a human face

TAGS :

Next Story