Quantcast

രാമക്ഷേത്രത്തിന് 11 കോടി രൂപ നൽകിയ വജ്ര വ്യവസായി ഗോവിന്ദ് ധോലാകിയ ബി.ജെ.പിയുടെ രാജ്യസഭാ സ്ഥാനാർഥി

സൂറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന വജ്ര നിർമാണ, കയറ്റുമതി സ്ഥാപനമായ ശ്രീ രാമകൃഷ്ണ എക്‌സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയർമാനുമാണ് ധോലാകിയ.

MediaOne Logo

Web Desk

  • Published:

    14 Feb 2024 5:02 PM GMT

Govind Dholakia, BJP candidate who once donated ₹11 crore for Ram Temple?
X

സൂററ്റ്: ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാൻ 11 കോടി രൂപ സംഭാവന നൽകിയ ഗുജറാത്തിലെ വജ്ര വ്യവസായി ഗോവിന്ദ് ധോലാകിയ ബി.ജെ.പി ടിക്കറ്റിൽ രാജ്യസഭയിലേക്ക്. സൂറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന വജ്ര നിർമാണ, കയറ്റുമതി സ്ഥാപനമായ ശ്രീ രാമകൃഷ്ണ എക്‌സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയർമാനുമാണ് ധോലാകിയ.

അംറേലിയിലെ കർഷക കുടുംബത്തിൽ ജനിച്ച ഗോവിന്ദ് ധോലാകിയ 17-ാം വയസ്സിൽ വജ്ര മേഖലയിലെ തൊഴിലാളിയായി തുടങ്ങിയാണ് സ്വന്തം വജ്ര സാമ്രാജ്യം പടുത്തുയർത്തിയത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 2014ൽ എസ്.ആർ.കെ നോളജ് ഫൗണ്ടേഷൻ സ്ഥാപിച്ച അദ്ദേഹം ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിൽ പ്രഭാഷകനായി എത്താറുണ്ട്.

ഒരു കർഷക കുടുംബത്തിൽനിന്ന് വ്യവസായിയിലേക്കുള്ള തന്റെ യാത്ര വളരെ സന്തോഷകരമായിരുന്നു. നാല് മണിക്കൂർ മുമ്പാണ് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത വിവരമറിഞ്ഞത്. തീർച്ചയായും ചർച്ചകൾക്ക് ശേഷമായിരിക്കും ബി.ജെ.പി നേതൃത്വം തന്റെ പേര് തെരഞ്ഞെടുത്തതെന്നും ധോലാകിയ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

TAGS :

Next Story