വാർത്താ ചാനലുകളുടെ ടെലിവിഷൻ റേറ്റിങുകൾ നാല് ആഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ കേന്ദ്ര നിർദേശം
ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിൻ്റേതാണ് നിർദേശം

- Published:
6 March 2026 7:39 PM IST

ന്യൂഡൽഹി: വാർത്താ ചാനലുകളുടെ ടെലിവിഷൻ റേറ്റിങുകൾ നാല് ആഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാർ നിർദേശം. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (എംഐബി) ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിനോട് (BARC) നിർദേശിച്ചു.
പശ്ചിമേഷ്യൻ യുദ്ധ റിപ്പോർട്ടിങ് കാഴ്ചക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ. റിപ്പോർട്ടിംഗിലെ നാടകീയത തടയുന്നതിനാണ് ഈ നീക്കമെന്ന് ദേശീയ മാധ്യമം എക്സ്ചേഞ്ച് 4 മീഡിയ റിപ്പോർട്ട് ചെയ്തു. ജനങ്ങൾക്കിടയിൽ അനാവശ്യ ഉത്കണ്ഠകൾക്ക് കാരണമാകുന്നതയും റിപ്പോർട്ട്.
ഇസ്രായേൽ-ഇറാൻ സംഘർഷം തുടരുന്നതിനിടയിൽ ചില വാർത്താ ചാനലുകൾ അനാവശ്യമായ സെൻസേഷണലിസവും ഊഹാപോഹപരമായ ഉള്ളടക്കവും സംപ്രേഷണം ചെയ്യുന്നുണ്ടെന്ന് ബാർക്കിന് നിർദേശം നൽകി മന്ത്രാലയം പറഞ്ഞു. ഇത്തരം വാർത്തകൾ പൊതുജനങ്ങളിൽ, പ്രത്യേകിച്ച് ദുരിതബാധിത പ്രദേശങ്ങളിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്ളവരിലോ അവിടെ താമസിക്കുന്നവരിലോ പരിഭ്രാന്തി സൃഷ്ടിക്കും. 2014 ജനുവരി 16 ലെ ഇന്ത്യയിലെ ടെലിവിഷൻ റേറ്റിംഗ് ഏജൻസികൾക്കുള്ള മാർഗനിർദേശങ്ങളുടെ 24.2-ാം വകുപ്പും മന്ത്രാലയം ഉദ്ധരിച്ചു.
Adjust Story Font
16
