Quantcast

ചണ്ഡീഗഡ് ബിജെപി ഓഫീസിന് നേരെ ഗ്രനേഡ് ആക്രമണം; ഉത്തരവാദിത്തമേറ്റ് ഖലിസ്താനി വിഘടനവാദികള്‍

ഓഫീസ് വളപ്പിലേക്ക് രണ്ടുപേര്‍ ബൈക്കിലെത്തുകയും കയ്യില്‍ കരുതിയ സ്ഫോടക വസ്തു എറിയുകയുമായിരുന്നു

MediaOne Logo
Grenade attack at BJP Chandigarh office
X

ന്യൂഡല്‍ഹി: ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് നേരെ ഗ്രനേഡ് ആക്രമണം. സെക്ടര്‍ 37ലെ ഓഫീസിന് നേരെ ഇന്ന് വൈകീട്ടോടെയാണ് ആക്രമണമുണ്ടായത്. ഓഫീസിന് മുന്നില്‍ വീണ് ഗ്രനേഡ് പൊട്ടി. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഖലിസ്താനി വിഘടനവാദി നേതാവ് സുഖ്ജീന്ദര്‍ സിങ് ബബ്ബര്‍ പ്രസ്താവിച്ചു.

വൈകീട്ട് അഞ്ച് മണിയോടെ ഓഫീസ് വളപ്പിലേക്ക് രണ്ടുപേര്‍ ബൈക്കിലെത്തുകയും കയ്യില്‍ കരുതിയ സ്ഫോടക വസ്തു ഓഫീസിന് നേരെ എറിയുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് ഉണ്ടായതെന്നാണ് വിവരം.

പിന്നാലെയാണ് സുഖ്ജീന്ദര്‍ സിങ് ബബ്ബര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റത്. 'പഞ്ചാബിലെ സിഖ് യുവാക്കളെ ഉന്മൂലനം ചെയ്യാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന് ഏത് തന്ത്രങ്ങളും പ്രയോഗിക്കാം, എന്നാല്‍ അതിനെല്ലാം തക്കതായ തിരിച്ചടി നല്‍കും' -സുഖ്ജീന്ദര്‍ സിങ് പറഞ്ഞു.

TAGS :

Next Story