Quantcast

ജിഎസ്ടി പരിഷ്കരണം കോടിക്കണക്കിന് ആളുകളെ സഹായിക്കാൻ, ജനങ്ങളുടെ ജീവിത നിലവാരം വർദ്ധിക്കും: നരേന്ദ്ര മോദി

ജിഎസ്ടി ഇളവും ആദായ നികുതി ഇളവും ജനത്തിന് ഇരട്ടിമധുരമായിരുന്നുവെന്ന് മോദി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    4 Sept 2025 9:49 PM IST

ജിഎസ്ടി പരിഷ്കരണം കോടിക്കണക്കിന് ആളുകളെ സഹായിക്കാൻ, ജനങ്ങളുടെ ജീവിത നിലവാരം വർദ്ധിക്കും: നരേന്ദ്ര മോദി
X

ന്യൂഡൽഹി: ജിഎസ്ടി പരിഷ്കരണം കോടിക്കണക്കിന് ആളുകളെ സഹായിക്കാൻ വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി ഇളവും ആദായ നികുതി ഇളവും ജനത്തിന് ഇരട്ടിമധുരമായിരുന്നുവെന്ന് മോദി പറഞ്ഞു.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാണ് ജിഎസ്ടിയില്‍ പരിഷ്കരണം കൊണ്ടുവന്നത്. ഇതോടെ നികുതിയിൽ വൻ ഇളവുകൾ വന്നു. കോൺഗ്രസ് സർക്കാർ ജനങ്ങൾക്ക് മേൽ നിരവധി നികുതികൾ ചുമത്തി എന്നാല്‍ എൻഡിഎ സർക്കാർ നിത്യോപയോഗ സാധനങ്ങൾക്ക് നികുതി കുറച്ചു. ജിഎസ്ടി പരിഷ്കരണം സാധാരണക്കാർക്ക് ഗുണകരമാകുമെന്നും‌ മോദി കൂട്ടിച്ചേർത്തു.

ആരോഗ്യ ഇൻഷുറൻസ് നികുതി കുറച്ചു. ജിഎസ്ടി പരിഷ്കരണത്തോടെ ജനങ്ങളുടെ ജീവിത നിലവാരം വർധിക്കും. രാജ്യത്ത് ഉപഭോഗവും വളർച്ചയും കൂടും, വികസിത ഭാരതത്തിനായി കോര്‍പ്പറേറ്റീവ് ഫെഡറലിസം കൂടുതൽ ശക്തി പ്രാപിക്കും. ജിഎസ്ടി മാത്രമല്ല എൻഡിഎ സർക്കാർ ആദായനികുതിയും കുറച്ചുവെന്ന് മോദി ചൂണ്ടിക്കാട്ടി.

TAGS :

Next Story