Quantcast

2000 രൂപ വാടക കുടിശ്ശിക തീര്‍ക്കാൻ ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും വീട്ടുടമക്ക് കാഴ്ചവെച്ച് ഭർത്താവ്; ഭര്‍ത്താവും വീട്ടുടമസ്ഥനും അറസ്റ്റിൽ

വീട്ടുടമസ്ഥൻ സ്ത്രീയെ ആവർത്തിച്ച് ബലാത്സംഗം ചെയ്തതായും ആരോപിക്കപ്പെടുന്നു

MediaOne Logo

Web Desk

  • Published:

    17 May 2026 1:19 PM IST

2000 രൂപ വാടക കുടിശ്ശിക തീര്‍ക്കാൻ ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും വീട്ടുടമക്ക്  കാഴ്ചവെച്ച് ഭർത്താവ്; ഭര്‍ത്താവും വീട്ടുടമസ്ഥനും അറസ്റ്റിൽ
X

മോര്‍ബി: 2000 രൂപയുടെ വാടക കുടിശ്ശിക തീര്‍ക്കാൻ ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും വീട്ടുടമക്ക് പീഡിപ്പിക്കാനായി വിട്ടുനൽകി ഭര്‍ത്താവ്.ഗുജറാത്തിലെ മോര്‍ബിയയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം.

ഗുജറാത്തിലെ സുരേന്ദ്രനഗറിൽ നിന്നുള്ള കുടുംബം ആറുമാസം മുൻപാണ് ഉപജീവനമാർഗം തേടി മോർബിയിലേക്ക് താമസം മാറുന്നത്. 2,000 രൂപ പ്രതിമാസ വാടകയുള്ള ഒരു താമസസ്ഥലം അവർ കണ്ടെത്തി. എന്നാൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് കാരണം വാടക അടയ്ക്കാൻ കഴിയാതെയായി. നാല് മാസത്തെ കുടിശ്ശികയും വന്നു. കുടുംബത്തിന്‍റെ ദുരിതം മുതലെടുത്ത വീട്ടുടമ വാടകക്ക് പകരമായി ഭാര്യയെ ചോദിക്കുകയായിരുന്നു. ഇത് സമ്മതിച്ച ഭര്‍ത്താവ് ഭാര്യയെയും 13 വയസുള്ള മകളെയും പീഡിപ്പിക്കാൻ വിട്ടുനൽകി. തുടർന്ന് വീട്ടുടമസ്ഥൻ സ്ത്രീയെ ആവർത്തിച്ച് ബലാത്സംഗം ചെയ്തതായും ആരോപിക്കപ്പെടുന്നു.പിന്നീട് വീട്ടുടമ വാടകക്കാരന്‍റെ മകളെയും ലക്ഷ്യമിട്ടതോടെയാണ് സ്ഥിതി കൂടുതൽ വഷളായത്. സ്വന്തം മകളെ ബലാത്സംഗം ചെയ്യാനും വാടകക്കാരൻ സമ്മതിച്ചു. ഇതിനെ തുടര്‍ന്ന് വീട്ടുടമ കുട്ടിയെയും നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നു. പെൺകുട്ടിയെ മറ്റ് സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും മറ്റൊരാൾക്ക് കൈമാറുകയും ചെയ്തു.

ഇതോടെ കുട്ടിയുടെ മാതാവ് മോർബി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.തുടർന്ന്, പിതാവിനെയും വീട്ടുടമസ്ഥനെയും അറസ്റ്റ് ചെയ്തു. പോക്സോ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്ന മൂന്നാമന് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്.

വ്യാഴാഴ്ച, 55 കാരനായ വീട്ടുടമസ്ഥനെ കോടതിയിൽ ഹാജരാക്കി ഒരു ദിവസത്തെ കസ്റ്റഡി ചോദ്യം ചെയ്യലിന് അയച്ചു. റിമാൻഡ് കാലാവധി അവസാനിച്ച ശേഷം, ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

TAGS :

Next Story