Quantcast

പ്രേതങ്ങള്‍ ഉപദ്രവിക്കുന്നു; വിചിത്ര പരാതിയുമായി ഗുജറാത്ത് സ്വദേശി പൊലീസ് സ്റ്റേഷനില്‍

പഞ്ചമഹല്‍ ജില്ലയിലെ വർ‌സങ്‌ഭായ് ബരിയ എന്ന 35 കാരനാണ് ഗുജറാത്ത് പൊലീസിന് മുന്നില്‍ വിചിത്ര പരാതിയുമായി എത്തിയത്

MediaOne Logo

Web Desk

  • Updated:

    2021-06-30 05:41:32.0

Published:

30 Jun 2021 5:40 AM GMT

പ്രേതങ്ങള്‍ ഉപദ്രവിക്കുന്നു; വിചിത്ര പരാതിയുമായി ഗുജറാത്ത് സ്വദേശി പൊലീസ് സ്റ്റേഷനില്‍
X

പ്രേതങ്ങളുടെ ഒരു സംഘം തന്നെ ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി ഗുജറാത്ത് സ്വദേശി പൊലീസ് സ്റ്റേഷനില്‍. പഞ്ചമഹല്‍ ജില്ലയിലെ വർ‌സങ്‌ഭായ് ബരിയ എന്ന 35 കാരനാണ് ഗുജറാത്ത് പൊലീസിന് മുന്നില്‍ വിചിത്ര പരാതിയുമായി എത്തിയത്.

പഞ്ചമഹൽ ജില്ലയിലെ ജംബുഗോദ താലൂക്കിലെ ഒരു കുഗ്രാമത്തിൽ താമസിക്കുന്ന ബരിയ തന്‍റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ചയാണ് പൊലീസിനെ സമീപിക്കുന്നത്. കൃഷിയിടത്തില്‍ ജോലി ചെയ്യുമ്പോള്‍ ഒരു കൂട്ടം പ്രേതങ്ങള്‍ തന്നെ ഉപദ്രവിക്കുകയാണെന്നും രണ്ട് പേര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. പൊലീസ് ആദ്യം അത്ഭുതപ്പെട്ടെങ്കിലും പിന്നീട് ബരിയയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. ബന്ധുക്കളോട് സംസാരിച്ചപ്പോള്‍ പരാതി നല്‍കിയത് തങ്ങളുടെ അറിവോടെയല്ലെന്നായിരുന്നു മറുപടി.

ബരിയ മാനസിക രോഗത്തിന് ചികിത്സ തേടുന്നുണ്ടെന്നും 10 ദിവസമായി മരുന്ന് കഴിക്കുന്നില്ലെന്നും സഹോദരന്‍ മഹേഷ് ബരിയ പറഞ്ഞു. ''അദ്ദേഹത്തിന് സുഖമില്ലെന്ന് ഞങ്ങൾക്ക് തോന്നി, വിശദമായി അന്വേഷിച്ച് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. കുടുംബാംഗങ്ങളുടെ നിർദേശപ്രകാരം ഞങ്ങൾ അദ്ദേഹത്തെ ഒരു മനോരോഗവിദഗ്ധന്‍റെ അടുത്തേക്ക് കൊണ്ടുപോയി'' പൊലീസ് പറഞ്ഞു.

TAGS :

Next Story