Quantcast

കർണാടകയിലെ ബുൾഡോസർ രാജ് ക്രൂരം, പ്രതിഷേധാർഹം: ഹമീദ് വാണിയമ്പലം

കുടിയിറക്കപ്പെട്ടവർക്ക് നഷ്ടപ്പെട്ടുപോയ രേഖകൾ അടിയന്തരമായ ലഭ്യമാക്കണമെന്നും പുനരധിവാസം നടപ്പാക്കണമെന്നും ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2025-12-29 05:39:43.0

Published:

29 Dec 2025 9:48 AM IST

കർണാടകയിലെ ബുൾഡോസർ രാജ് ക്രൂരം, പ്രതിഷേധാർഹം: ഹമീദ് വാണിയമ്പലം
X

ബംഗളൂരു: കർണാടകയിലെ ബംഗളൂരു സിറ്റി ഫക്കീർ കോളനി, യോഗി ലോ എലഹങ്ക ഉൾപ്പെടെ ബുൾഡോസ് ചെയ്ത് നൂറുകണക്കിന് മനുഷ്യരെ ഭവനരഹിതരാക്കി പുറത്താക്കിയ നടപടി ക്രൂരവും പ്രതിഷേധാർഹവുമാണെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കർണാക സംസ്ഥാന പ്രസിഡന്റ് അഡ്വ. താഹിർ ഹുസൈനോടൊപ്പം സംഭവസ്ഥലം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അവർ കൂലിപ്പണിയെടുത്തും റിക്ഷ വലിച്ചും ഒരുക്കൂട്ടി ഉണ്ടാക്കിയ പണംകൊണ്ട് നിർമിച്ച വീടുകളാണ് തകർക്കപ്പെട്ടത്. അവരുടെ റേഷൻ കാർഡ്, ആധാർ, ഇൻഷുറൻസ് കാർഡ്, പലതരം സർട്ടിഫിക്കറ്റുകൾ എല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്. പ്രവിലേജുള്ളവർ സാമൂഹിക പിന്നക്കാവസ്ഥ അനുഭവിക്കുന്നവരോട് കാണിക്കുന്ന വിവേചനവും ജന്മിത്ത മനോഭാവമാണ് സർക്കാരിൽ നിന്ന്ഉണ്ടായത്.



തെറ്റ് തിരുത്താൻ സർക്കാർ തയ്യാറാവണം. അവർക്ക് നഷ്ടപ്പെട്ടുപോയ എല്ലാ രേഖകളും പ്രത്യേക സംവിധാനം ഒരുക്കി അടിയന്തരമായി തയ്യാറാക്കി നൽകണം. അവർക്ക് വന്ന വലിയ സാമ്പത്തിക നഷ്ടം സർക്കാർ പരിഹരിക്കണം. ഒപ്പം ആ പ്രദേശത്തു തന്നെ മെച്ചപ്പെട്ട താമസം ഉറപ്പാക്കാൻ പറ്റും വിധം സുരക്ഷിതമായ വീട് നിർമ്മിച്ചു നൽകണം. വീട് ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശമാണ്. അനധികൃത കുടിയേറ്റം എന്ന വാദം സാധാരണക്കായ മനുഷ്യരെ ഭവനരഹിതരാക്കുന്നതിന് ന്യായമല്ല. സമഗ്രമായ ഒരു പുനരധിവാസ പാക്കേജ് തന്നെ സർക്കാർ പ്രഖ്യാപിക്കണമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.




TAGS :

Next Story