Quantcast

ഹാർദിക് പട്ടേൽ ഇന്ന് ബി.ജെ.പിയിൽ ചേരും; പടിയിറക്കം നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ്

രാജിവെച്ചത് കോൺഗ്രസ് ഗുജറാത്ത് വർക്കിംഗ് പ്രസിഡന്റ് സ്ഥാനം

MediaOne Logo

Web Desk

  • Published:

    2 Jun 2022 2:25 AM GMT

ഹാർദിക് പട്ടേൽ ഇന്ന് ബി.ജെ.പിയിൽ ചേരും; പടിയിറക്കം നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ്
X

ഡൽഹി: ഗുജറാത്ത് കോൺഗ്രസ് മുൻ വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ ഇന്ന് ബി.ജെ.പിയിൽ ചേരും. ഗുജറാത്ത് മുഖ്യമന്ത്രി ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ഹാർദിക് പട്ടേൽ ബി.ജെ.പി അംഗത്വം സ്വീകരിക്കുക.

നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടത്. കോൺഗ്രസ് ഹിന്ദു വിരുദ്ധരാണെന്നും ഗുജറാത്തിന്റെ വികസന വിരോധികളാണെന്നും വിശേഷിപ്പിച്ചായിരുന്നു ഹാർദിക് പട്ടേലിന്റെ പടിയിറക്കം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഹാർദിക് പാർട്ടി വിട്ടത് കോൺഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. പാട്ടീദാർ സംവരണത്തിന്റെ പേരിൽ പാർട്ടിക്ക് ഭീഷണി സൃഷ്ടിച്ച ഹാർദികിന് അംഗത്വം നൽകുന്നതിൽ ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കൾക്കും എതിർപ്പുണ്ട്.

എന്നാൽ പ്രാദേശിക എതിർപ്പുകളെ അവഗണിക്കാനും ഹാർദിക് പട്ടേലിന് അംഗത്വം നൽകാനുമാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസമാണ് ഇന്ന് ബി.ജെ.പി അംഗത്വം സ്വീകരിക്കുന്ന കാര്യം ഹാർദിക് പട്ടേൽ സ്ഥിരീകരിച്ചത്. ബി.ജെ.പി പ്രവേശനത്തിന്റെ മുന്നോടിയായി ആർട്ടിക്കിൾ 370 പിൻവലിച്ചത് ഉൾപ്പടെയുള്ള കേന്ദ്ര സർക്കാർ നടപടികളെ ഹാർദിക് പട്ടേൽ പുകഴ്ത്തിയിരുന്നു. ഗുജറാത്തിൽ ഹാർദിക് പട്ടേലിന് അംഗത്വം നൽകുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സി.ആർ പാട്ടീൽ, മറ്റ് മന്ത്രിമാർ ഉന്നത നേതാക്കൾ എന്നിവർ പങ്കെടുക്കും.

TAGS :

Next Story