Quantcast

120 സ്ത്രീകളെ ബലാത്സംഗം ചെയ്ത് വീഡിയോ ചിത്രീകരിച്ചു; സ്വാമി അമർപുരിയുടെ ശിക്ഷ ഇന്ന് വിധിക്കും

മയക്കുമരുന്ന് കലർത്തിയ ദ്രാവകം നൽകി ബോധരഹിതരാക്കിയ ശേഷം പ്രതി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-01-09 08:11:55.0

Published:

9 Jan 2023 8:04 AM GMT

120 സ്ത്രീകളെ ബലാത്സംഗം ചെയ്ത് വീഡിയോ ചിത്രീകരിച്ചു; സ്വാമി അമർപുരിയുടെ ശിക്ഷ ഇന്ന് വിധിക്കും
X

ചണ്ഡീഗഡ്: ഹരിയാനയിലെ ഫത്തേഹാബാദിൽ 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത് വീഡിയോ ചിത്രീകരിച്ച കേസിൽ ജിലേബി ബാബ എന്നറിയപ്പെടുന്ന ആൾ ദൈവം സ്വാമി അമർപുരിയുടെ ശിക്ഷ ഇന്ന് വിധിക്കും. വീഡിയോ ക്ലിപ്പുകൾ 2018-ലാണ് പ്രതിയിൽ നിന്ന് പൊലീസ് കണ്ടെടുത്തത്. ഫത്തേഹാബാദ് ജില്ലയിലെ തോഹാനയിൽ പൊലീസ് സംഘമെത്തി അമർപുരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് ജനുവരി അഞ്ചിനാണ് കോടതി കണ്ടെത്തിയത്.

അമർപുരിയുടെ മൊബൈൽ ഫോണിൽ നിന്ന് 120 അശ്ലീല വീഡിയോ ക്ലിപ്പുകൾ കണ്ടെടുത്തതായി ഫത്തേഹാബാദ് വനിതാ പൊലീസ് ബിംലാ ദേവി സ്ഥിരീകരിച്ചിരുന്നു. 120 സ്ത്രീകളെ ബലാംത്സംഗം ചെയ്തത് ഇയാൾ തന്നെയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പിന്നീട് വീഡിയോ ക്ലിപ്പുകൾ സൈബർ സെല്ലിന് കൈമാറുകയായിരുന്നു. പ്രതിക്കെതിരെ ഇരകളായ രണ്ട് സ്ത്രീകൾ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ ഇവരെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പ്രതിയുടെ കൈവശം ഉള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഓരോ സ്ത്രീകളെയും ബലാത്സംഗം ചെയ്യുന്നത് പ്രതി മൊബൈൽ ഫോണിലാണ് പകർത്തിയിരുന്നത്.

പ്രേത ബാധയുണ്ടെന്ന് കരുതി പല സ്ത്രീകളും ജിലേബി ബാബയെ സമീപിക്കുമായിരുന്നു. ഇക്കാര്യം അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. മയക്കുമരുന്ന് കലർത്തിയ ദ്രാവകം നൽകി ബോധരഹിതരാക്കിയ ശേഷം പ്രതി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. ഇത് കൂടാതെ ചൂഷണത്തിനിരയായ സ്ത്രീകളെ ഭീഷണിപ്പെടുത്തി ഇയാൾ പണം തട്ടാറുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

TAGS :

Next Story