Quantcast

'ഒന്നുകിൽ പാർട്ടിയിൽ നിന്നുള്ള ആരെങ്കിലും... അല്ലെങ്കിൽ ബന്ധു': മകളുടെ കൊലയാളിയെക്കുറിച്ച് ഹിമാനി നർവാളിൻ്റെ അമ്മ

പ്രതികൾക്ക് വധശിക്ഷ നൽകണം

MediaOne Logo

Web Desk

  • Published:

    3 March 2025 11:56 AM IST

Himani Narwal
X

ചണ്ഡീഗഡ്: ഹരിയാനയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ കൊലപാതകത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട ഹിമാനി നര്‍വാളിന്‍റെ കുടുംബം ആവശ്യപ്പെട്ടു.

''പ്രതി പാർട്ടിയിൽ നിന്നുള്ള ഒരാൾ അല്ലെങ്കിൽ അവളുടെ കോളജിലെ ആരോ അല്ലെങ്കിൽ ഞങ്ങളുടെ ബന്ധുവോ ആണെന്ന് എനിക്കുറപ്പുണ്ട്. അവർക്ക് മാത്രമേ വീട്ടിൽ വരാൻ കഴിയൂ... ആരോ അവളെ എന്തോ ചെയ്യാൻ ശ്രമിച്ചു, അവൾ എതിര്‍ത്തു, അങ്ങനെയാണ് ഇത് സംഭവിച്ചത്'' ഹിമാനിയുടെ മാതാവ് സവിത എഎന്‍ഐയോട് പറഞ്ഞു. "അവൾ തെറ്റുകളെ എന്നും എതിര്‍ത്തിരുന്നു. പ്രതികൾക്ക് വധശിക്ഷ നൽകണം... സർക്കാരിൽ നിന്ന് ഇതുവരെ ആരും ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല'' അവര്‍ കൂട്ടിച്ചേര്‍ത്തു.

റോഹ്തക്-ഡൽഹി ഹൈവേയിൽ സാംപ്ല ബസ് സ്റ്റാൻഡിന് സമീപം ശനിയാഴ്ചയാണ് 22കാരിയായ ഹിമാനിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം റോഡിൽ തള്ളിയതാണെന്ന് തോന്നുന്നുവെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും സാംപ്ല പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബിജേന്ദ്ര സിംഗ് എഎൻഐയോട് പറഞ്ഞു. തെരഞ്ഞെടുപ്പും പാർട്ടിയും തൻ്റെ മകളുടെ ജീവനെടുത്തെന്ന് നർവാളിൻ്റെ അമ്മ ഞായറാഴ്ച ആരോപിച്ചിരുന്നു. "തെരഞ്ഞെടുപ്പും പാർട്ടിയും എൻ്റെ മകളുടെ ജീവൻ അപഹരിച്ചു. ഇക്കാരണത്താൽ അവൾ ചില ശത്രുക്കളെ ഉണ്ടാക്കി. ഇവർ (കുറ്റവാളികൾ) പാർട്ടിയിൽ നിന്നുള്ളവരാകാം, അവളുടെ സുഹൃത്തുക്കളും ആകാം... ഫെബ്രുവരി 28 ന് അവൾ വീട്ടിലുണ്ടായിരുന്നു," സവിത പറഞ്ഞിരുന്നു. ''അവൾ രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തിരുന്നു. ഹൂഡയുടെ കുടുംബവുമായും അടുപ്പമുണ്ടായിരുന്നു. അതാണ് പ്രശ്നത്തിലേക്ക് നയിച്ചത്.ഇത് പലര്‍ക്കും അവളോട് അസൂയ ഉണ്ടാക്കി'' അവര്‍ കൂട്ടിച്ചേര്‍ത്തു.

"ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്ന് ഹിമാനിയുടെ മൃതദേഹം സംസ്കരിക്കും. മാധ്യമങ്ങളിൽ ധാരാളം കിംവദന്തികൾ പ്രചരിക്കുന്നു ... ഞങ്ങൾക്ക് നീതി ലഭിക്കും ... പ്രതി ആരാണെന്ന് ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല. പൊലീസ് ഞങ്ങൾക്ക് ഒരു വിവരവും നൽകിയിട്ടില്ല ... പ്രതിക്ക് വധശിക്ഷ തന്നെ നൽകണം." ഹിമാനിയുടെ സഹോദരൻ ജതിൻ പറഞ്ഞു.

TAGS :

Next Story