ഹിൻഡൻബർഗ് റിപ്പോർട്ട്; അദാനിക്ക് ക്ലീൻ ചീറ്റ്
അദാനിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് സെബിയുടെ കണ്ടെത്തൽ

ന്യൂഡൽഹി: ഓഹരി വിപണിയിൽ തട്ടിപ്പ് നടത്തിയെന്ന ഹിൻഡൻസ്ബർഗ് റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിന് സെബിയുടെ ക്ലീൻ ചീറ്റ്. അദാനിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് സെബിയുടെ കണ്ടെത്തൽ. കമ്പനിക്കെതിരായ നടപടികൾ അവസാനിപ്പിക്കും.
നേരത്തെ, സുപ്രിംകോടതി നിശ്ചയിച്ച പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിന് സമാനമായ റിപ്പോർട്ടാണ് സെബിയും സമർപ്പിച്ചിരിക്കുന്നത്. ഓഹരി മൂല്യം പെരുപ്പിച്ച് കാട്ടി അദാനി ഗ്രൂപ്പ് ഓഹരി ഉടമകളെ വഞ്ചിച്ചെന്നായിരുന്നു അമേരിക്കൻ ഫോറൻസിക് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനമായ ഹിൻഡൻസ്ബർഗിന്റെ കണ്ടെത്തൽ.
Next Story
Adjust Story Font
16

