Quantcast

ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ എസ്.പി ഹിന്ദുജ അന്തരിച്ചു

ചികിത്സക്കിടെ ലണ്ടനിലായിരുന്നു അന്ത്യം. ഡിമൻഷ്യ ബാധിതനായി കുറച്ചു നാളായി ചികിത്സയിലായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-05-17 15:41:18.0

Published:

17 May 2023 3:36 PM GMT

Hinduja Group Chairman SP Hinduja passed away
X

ലണ്ടന്‍: പ്രമുഖ വ്യവസായിയും ഹിന്ദുജ ഗ്രൂപ്പ് ചെയർമാനുമായ എസ്.പി ഹിന്ദുജ അന്തരിച്ചു. 87 വയസായിരുന്നു. ചികിത്സക്കിടെ ലണ്ടനിലായിരുന്നു അന്ത്യം. ഡിമൻഷ്യ ബാധിതനായി കുറച്ചു നാളായി ചികിത്സയിലായിരുന്നു. ഹിന്ദുജ സഹോദരന്മാരിലെ മൂത്തയാളാണ് ശ്രീചന്ദ് പരമാനന്ദ് ഹിന്ദുജ എന്ന എസ്.പി. ഹിന്ദുജ.

കുടുംബാംഗങ്ങളെ ഉദ്ധരിച്ച് കമ്പനി വക്താവാണ് മരണവാർത്ത അറിയിച്ചത്. 1935 നവംബർ എട്ടിന് ബ്രിട്ടീഷ് ഇന്ത്യയിലെ സിന്ധ് പ്രവിശ്യയിലെ കറാച്ചിയിലാണ് എസ്.പി. ഹിന്ദുജ ജനിച്ചത്. പഠനശേഷം 1952-ലാണ് ഹിന്ദുജ ഗ്രൂപ്പ് സ്ഥാപകനും പിതാവുമായ പി.ഡി. ഹിന്ദുജയ്ക്കൊപ്പം കുടുംബ ബിസിനസിലേക്ക് പ്രവേശിക്കുന്നത്.

അദ്ദേഹത്തിന്റെ ഭാര്യ മധു ഇക്കഴിഞ്ഞ ജനുവരിയിൽ മരിച്ചു. എസ്.പി. ഹിന്ദുജ-മധു ദമ്പതിമാർക്ക് രണ്ട് പെൺമക്കളാണ്. ഷാനു, വിനു. ഗോപീചന്ദ്, പ്രകാശ്, അശോക് എന്നിവരാണ് എസ്.പി. ഹിന്ദുജയുടെ സഹോദരങ്ങൾ.

TAGS :

Next Story