Quantcast

വീട്ടിൽ ജോലിയില്ലാതെ ഇരുന്നു, ഇലക്ട്രിക് ബൈക്ക് ജീവിതം മാറ്റി മറിച്ചു, ഇന്ന് യുവാവിന്‍റെ മാസവരുമാനം 45,000 രൂപ !

പ്രതിദിനം ശരാശരി 1,500 രൂപ വരെ സമ്പാദിക്കുന്നുണ്ടെന്ന് യുവാവ് വെളിപ്പെടുത്തി

MediaOne Logo
വീട്ടിൽ ജോലിയില്ലാതെ ഇരുന്നു, ഇലക്ട്രിക് ബൈക്ക് ജീവിതം മാറ്റി മറിച്ചു, ഇന്ന് യുവാവിന്‍റെ മാസവരുമാനം 45,000 രൂപ !
X

ന്യൂഡൽഹി: സിപ്പ് ഇലക്ട്രിക് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ആകാശ് ഗുപ്ത പങ്കുവെച്ച വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് വാഹന രംഗത്തുണ്ടാകുന്ന വൻ കുതിച്ചുചാട്ടം സാധാരണക്കാരായ ഗ്രാമീണ യുവാക്കളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ചര്‍ച്ചക്കാണ് വിഡിയോ തുടക്കമിട്ടിരിക്കുന്നത്.

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിന്ന് അടുത്തിടെ നഗരത്തിലേക്ക് കുടിയേറിയ യുവാവിന്‍റെ ജീവിതത്തില്‍ ഇലക്ട്രിക് ബൈക്കുണ്ടാക്കിയ മാറ്റമാണ് വിഡിയോക്ക് ആധാരം. മുന്‍പ് നാട്ടില്‍ ജോലിയൊന്നുമില്ലാതെ വീട്ടില്‍ വെറുതെയിരുന്ന യുവാവ് ഇപ്പോൾ വാടകയ്‌ക്കെടുത്ത ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിച്ച് ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകൾക്കായി ഡെലിവറി നടത്തി പ്രതിദിനം ശരാശരി 1,500 രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നാണ് അവകാശപ്പെടുന്നത്.

ആഴ്ചയിൽ 2,100 രൂപയാണ് വാഹനത്തിന്റെ വാടകയിനത്തിൽ നൽകുന്നത്,അതായത് ഒരു ദിവസം ഏകദേശം 300 രൂപ. ഇത് കഴിച്ച് വലിയൊരു തുക ദിവസേന അറ്റാദായമായി ഇയാൾക്ക് ലഭിക്കുന്നുണ്ട്. മാസവരുമാനമായി 45,000 രൂപയോളം തനിക്ക് കിട്ടുന്നുണ്ടെന്നും യുവാവ് വെളിപ്പെടുത്തി.

കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കുന്ന ഈ പണം എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ തുകയുടെ ഭൂരിഭാഗവും ഫിറോസാബാദിലുള്ള തന്റെ കുടുംബത്തിനാണ് അയച്ചുനൽകുന്നതെന്ന് യുവാവ് പുഞ്ചിരിയോടെ പറഞ്ഞു. കുറഞ്ഞ ചെലവിൽ ഇലക്ട്രിക് വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാകുന്ന ഈ ബിസിനസ് മോഡൽ സൂപ്പർ ഹിറ്റാണെന്ന് സിപ്പ് ഇലക്ട്രിക് കമ്പനി സിഇഒ ആകാശ് ഗുപ്ത പറയുന്നു.


TAGS :

Next Story