Quantcast

30 ലക്ഷത്തിന്‍റെ വിദ്യാഭ്യാസ ലോൺ വെറും 2 വർഷത്തിനുള്ളിൽ യുവതി തിരിച്ചടച്ചത് ഇങ്ങനെ!

പലരും വലിയ ബാധ്യതകൾ വരുമ്പോൾ തങ്ങളുടെ ദീർഘകാല നിക്ഷേപങ്ങൾ പിൻവലിക്കാറാണ് പതിവ്

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2026-04-11 07:07:51

Published:

11 April 2026 12:36 PM IST

30 ലക്ഷത്തിന്‍റെ വിദ്യാഭ്യാസ ലോൺ വെറും 2 വർഷത്തിനുള്ളിൽ യുവതി തിരിച്ചടച്ചത് ഇങ്ങനെ!
X

കൊൽക്കത്ത: ലക്ഷങ്ങൾ ലോണെടുത്ത് പഠിച്ചുകഴിഞ്ഞാൽ വായ്പ തിരിച്ചടക്കുക എന്നത് ഭൂരിഭാഗം പേരെയും സംബന്ധിച്ച് ബാലികേറാമലയാണ് . ചിലര്‍ക്ക് ജോലി കിട്ടാത്തതായിരിക്കും പ്രശ്നം, കിട്ടുന്ന ശമ്പളം തികയാത്തതായിരിക്കും മറ്റ് ചിലരുടെ പ്രശ്നം. അങ്ങനെ പലപ്പോഴും ലോൺ ഇങ്ങനെ നീണ്ടുപോകുന്നതാണ് പതിവ്. ഐഐഎം കൊൽക്കത്തയിൽ നിന്ന് എംബിഎ ബിരുദം നേടിയതിന് ശേഷം 30 ലക്ഷം രൂപയുടെ വായ്പ വെറും രണ്ട് വര്‍ഷം കൊണ്ട് തിരിച്ചടച്ചിരിക്കുകയാണ് അവനി റാത്തോഡ് എന്ന യുവതി. എങ്ങനെയാണ് ലക്ഷങ്ങളുടെ ലോൺ താൻ തിരിച്ചടച്ചതെന്ന് വിവരിച്ചുകൊണ്ടുള്ള അവനിയുടെ ഇൻസ്റ്റഗ്രാം വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.

ഐഐഎം കൊൽക്കത്തയിലെ പഠനത്തിന് ശേഷം ഉയർന്ന ശമ്പളമുള്ള ജോലി ലഭിച്ചുവെങ്കിലും കൃത്യമായ സാമ്പത്തിക പ്ലാനിംഗിലൂടെയാണ് ഇത്രയും വലിയ തുക ചുരുങ്ങിയ കാലയളവിൽ തിരിച്ചടയ്ക്കാൻ അവർക്ക് സാധിച്ചത്. അനാവശ്യ ചെലവുകൾ ഒഴിവാക്കിയും കൃത്യമായ ബജറ്റ് തയ്യാറാക്കിയും അവർ മുന്നോട്ട് പോയി.എംബിഎയ്ക്ക് ചേരുന്നതിന് മുൻപ് തന്നെ രണ്ട് വർഷം ജോലി ചെയ്ത് അവർ കൃത്യമായ ഒരു സാമ്പത്തിക അടിത്തറ ഉണ്ടാക്കിയിരുന്നു.എംബിഎ പഠനത്തിനിടയിലും വരുമാനം കണ്ടെത്താൻ അവർ ശ്രദ്ധിച്ചു.

പലരും വലിയ ബാധ്യതകൾ വരുമ്പോൾ തങ്ങളുടെ ദീർഘകാല നിക്ഷേപങ്ങൾ പിൻവലിക്കാറാണ് പതിവ്. എന്നാൽ അവാനി ഇതിൽ നിന്നും വ്യത്യസ്തമായ ഒരു രീതിയാണ് സ്വീകരിച്ചത്. പഠനകാലയളവിൽ പ്രീ-പ്ലേസ്‌മെന്റ് ഓഫർ (PPO) ലഭിച്ചതിന് പിന്നാലെ അവർ പാർട്ട് ടൈം ജോലികൾ ചെയ്യാൻ ആരംഭിച്ചു. ഇതിൽ നിന്നുള്ള വരുമാനം ഫീസടയ്ക്കാൻ ഉപയോഗിച്ചത് വഴി ലോൺ തുക കുറയ്ക്കാൻ സഹായിച്ചു.

ഒരു കടബാധ്യത നിലനിൽക്കെ ജോലി രാജിവെക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് അവാനി പറയുന്നു. സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും സമാധാനത്തോടെ ജോലി വിടാനുമുള്ള ആഗ്രഹമാണ് ലോൺ വേഗത്തിൽ തീർക്കാൻ അവരെ പ്രേരിപ്പിച്ചത്.പ്രത്യേകിച്ച് ബാധ്യതകളൊന്നുമില്ലാത്തതിൽ ശമ്പളത്തിന്‍റെ വലിയൊരു വായ്പയിലേക്ക് മാറ്റിവച്ചു. കൃത്യമായ ആസൂത്രണം ഫലം കണ്ടു. കോഴ്സ് പൂര്‍ത്തിയാക്കി വെറും രണ്ടു വര്‍ഷത്തിനുള്ളിൽ 30 ലക്ഷം അവനി അടച്ചുതീര്‍ത്തു. 'ഓരോ ചെറിയ ശ്രമങ്ങളും വലിയ മാറ്റമുണ്ടാക്കും' എന്നാണ് തന്‍റെ നേട്ടത്തെക്കുറിച്ച് അവനി പറഞ്ഞത്.

TAGS :

Next Story