Quantcast

ഇത് 'KGF'നെ വെല്ലും; ഇന്ത്യയില്‍ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി

ഓരോ വര്‍ഷവും 750കിലോഗ്രാം സ്വര്‍ണം ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ

MediaOne Logo

Web Desk

  • Updated:

    2025-06-10 15:39:32.0

Published:

10 Jun 2025 5:03 PM IST

ഇത് KGFനെ വെല്ലും; ഇന്ത്യയില്‍ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി
X

അമരാവതി: ഇന്ത്യയിലെ സ്വര്‍ണ ഖനിയുടെയും സ്വര്‍ണകൊള്ളയുടെയും കഥ പറഞ്ഞ സിനിമയാണ് കെജിഎഫ്. എന്നാല്‍ സിനിമയെ വെല്ലുന്ന ഒരു സ്വര്‍ണഖനി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. അടുത്തിടെയാണ് ഇന്ത്യയില്‍ വലിയ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. സ്വാതന്ത്രത്തിന് ശേഷം ഒരു പുതിയ സ്വര്‍ണഖനി പ്രവര്‍ത്തനം തുടങ്ങാന്‍ പോവുകയാണ്. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ ജോന്നഗിരി പ്രദേശത്താണ് ഈ സ്വര്‍ണ ഖനി സ്ഥിതി ചെയ്യുന്നത്. ഡെക്കാന്‍ ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ പ്രോജക്ട് ഏറ്റെടുത്തിരിക്കുന്നത്.

ഈ സ്വര്‍ണ ഖനി ഉടന്‍ പ്രവര്‍ത്തനം തുടങ്ങാനിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ പ്രൈവറ്റ് ഗോള്‍ഡ് മൈന്‍ പ്രോജക്ടാണ് ജോന്നഗിരി. ഇവിടെ നിന്നും ഓരോ വര്‍ഷവും 750 കിലോഗ്രാം സ്വര്‍ണം ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ആദ്യ വര്‍ഷം 400 കിലോഗ്രാം ഉത്പാദിപ്പിച്ച ശേഷം പിന്നീട് പതിയെ മുഴുവന്‍ കപ്പാസിറ്റിയിലേക്ക് എത്തിക്കാനാണ് തീരുമാനം. 80 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ആരംഭിക്കുന്ന ആദ്യ സ്വര്‍ണഖനിയാണ് ജോന്നഗിരി ഗോള്‍ഡ് മൈന്‍.

200 കോടിയാണ് ഡെക്കാന്‍ ഗോള്‍ഡ് മൈന്‍ ഇതിനായി നിക്ഷേപിച്ചിരിക്കുന്നത്. ജിയോമൈസൂര്‍ സര്‍വീസസ് ഇന്ത്യ ലിമിറ്റഡ് എന്ന മറ്റൊരു കമ്പനിക്കും 40 ശതമാനം ഡെക്കാന്‍ ഗോള്‍ഡില്‍ ഓഹരിയുണ്ട്. ഇരുവരും ഒരുമിച്ചാണ് ഇന്ത്യയുടെ ആദ്യ പ്രൈവറ്റ് ഗോള്‍ഡ് ഖനന പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നത്. ഖനിക്കും സംസ്‌കരണ പ്ലാന്റിനും ആന്ധ്രപ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാരിസ്ഥിതിക അനുമതി നല്‍കി കഴിഞ്ഞു. പൂര്‍ണതോതിലുള്ള ഖനനം ആരംഭിക്കുന്നതിന് മുമ്പ് എല്ലാം സുഖമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കമ്പനി കുറച്ച് നാള്‍ താല്‍ക്കാലിക പ്രവര്‍ത്തനം നടത്തും.

TAGS :

Next Story