Quantcast

കാണാതായ അധ്യാപികയെ ബന്ധു കൊന്ന് കുഴിച്ചിട്ടു

മൺകൂനയിലെ ഉറുമ്പുകളുടെയും ഈച്ചകളുടെയും സാന്നിധ്യമാണ് കൊലപാതക വിവരം പുറത്തെത്തിച്ചത്

MediaOne Logo

Web Desk

  • Published:

    23 Jan 2024 4:27 PM GMT

കാണാതായ അധ്യാപികയെ ബന്ധു കൊന്ന് കുഴിച്ചിട്ടു
X

മംഗളുരു: കാണാതായ അധ്യാപികയെ ബന്ധു കൊലപ്പെടുത്തി കുഴിച്ചിട്ടു. കർണാടകയിലെ മാണ്ഡ്യ പാണ്ഡവപുര താലൂക്കിൽ മാണിക്യഹള്ളി ഗ്രാമത്തിലെ ദീപിക വി. ഗൗഡയാണ് (28) കൊല്ല​പ്പെട്ടത്.

ജനുവരി 20 ന് ദീപിക രാവിലെ മാണിക്യഹള്ളി ഗ്രാമത്തിലെ വീട്ടിൽ നിന്ന് സ്കൂട്ടറിൽ മേലുകോട്ട് എസ്ഇടി പബ്ലിക് സ്കൂളിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ സ്കൂളിൽ നിന്ന് പുറത്തുപോയെങ്കിലും ​വൈകുന്നേരമായിട്ടും വീട്ടിലെത്തിയില്ല. ഭർത്താവ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ്ഓഫ് ആയിരുന്നു.

തുടർന്ന് വൈകീട്ട് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് ലോകേഷ് പൊലീസിൽ പരാതി നൽകി. അന്വേഷണം നടത്തുന്നതിനിടയിൽ അധ്യാപികയും മറ്റൊരാളും തമ്മിൽ വഴക്കിടുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ചിലർ കൈമാറി.

​പ്രദേശത്ത് നടത്തിയ തിരച്ചിലിൽ അധ്യാപികയുടെ സ്‌കൂട്ടർ ഉ​പേക്ഷിച്ച നിലയിൽ കണ്ടെത്തി. അതിന് സമീപത്ത് മണ്ണ് ഇളകികിടക്കുന്നതും അവിടേക്ക് ഉറുമ്പുകളും ഈച്ചകളും വ്യാപകമായി വരുന്നത് കണ്ടു. ഇതോടെ ബന്ധുക്കൾ മണ്ണ് നീക്കി പരിശോധിച്ചതോടെയാണ് ദീപികയെ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയിൽ കണ്ടെത്തുന്നത്.​കൊലപാതകിയെ തിരച്ചറിഞ്ഞുവെന്നും, ഒളിവിലുള്ള അയാളെ കണ്ടെത്താൻ അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

TAGS :

Next Story