Quantcast

എച്ച്‌ഐവി ബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ചു; 24കാരി ജീവനൊടുക്കി

കഴിഞ്ഞ മാര്‍ച്ച് 11നാണ് രക്തം കുത്തിവച്ചത്

MediaOne Logo
എച്ച്‌ഐവി ബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ചു; 24കാരി ജീവനൊടുക്കി
X

ഹൈദരാബാദ്: വിവാഹത്തിൽ നിന്നും പിൻമാറിയതിനെ തുടര്‍ന്ന് യുവാവ് ബലമായി എച്ച്ഐവി പോസിറ്റീവ് രക്തം കുത്തിവച്ച 24കാരി ജീവനൊടുക്കി. ഹൈദരാബാദിലാണ് ഈ ഞെട്ടിക്കുന്ന സംഭവം.

കഴിഞ്ഞ മാര്‍ച്ച് 11നാണ് രക്തം കുത്തിവച്ചത്. വിവാഹത്തിൽ നിന്നും പിൻമാറിയതിന് പിന്നാലെ പ്രതിയായ മനോഹർ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും എച്ച്ഐവി ബാധിത രക്തം യുവതിക്ക് കുത്തിവെക്കുകയുമായിരുന്നു. കൊല്ലപ്പെട്ട യുവതിയും പ്രതിയും ബന്ധുക്കളാണ്. ഇവരുടെ വിവാഹം നടത്താൻ മാതാപിതാക്കൾ നേരത്തെ തീരുമാനിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

മനോഹറിന്‍റെ മാതാപിതാക്കൾക്ക് എച്ച്ഐവി ബാധിച്ചിരുന്നതിനാൽ, വിവാഹത്തിന് മുൻപായി യുവതിയുടെ വീട്ടുകാർ കഴിഞ്ഞ സെപ്തംബറിൽ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയിൽ മനോഹറിനും എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇതോടെ യുവതി വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് പ്രതി യുവതിയെ ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവം നടന്ന് ഏകദേശം ഒരു മാസത്തിന് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

TAGS :

Next Story