Quantcast

'വിമതരിൽനിന്ന് എനിക്കും ഓഫർ കിട്ടി'; പോയില്ലെന്ന് സഞ്ജയ് റാവത്ത്

യഥാർഥ ശിവസേനക്കാർ ഉദ്ധവ് താക്കറെക്ക് ഒപ്പമാണ്

MediaOne Logo

Web Desk

  • Published:

    2 July 2022 7:31 AM GMT

വിമതരിൽനിന്ന് എനിക്കും ഓഫർ കിട്ടി; പോയില്ലെന്ന് സഞ്ജയ് റാവത്ത്
X

മുംബൈ: ഗുവാഹത്തിയിലെ വിമത എംഎൽഎമാരുടെ സംഘത്തിൽ ചേരാൻ തനിക്കും ഓഫർ ലഭിച്ചെന്ന് വെളിപ്പെടുത്തി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. എന്നാൽ താൻ ബാലാസാഹെബ് താക്കറെയുടെ പിൻഗാമിയായതു കൊണ്ട് അതു നിരസിച്ചെന്നും റാവത്ത് പറഞ്ഞു.

'ഒരു തെറ്റും ചെയ്തിട്ടില്ലെന്ന പൂർണ ബോധ്യമുള്ളതിനാൽ വളരെ ആത്മവിശ്വാസത്തോടെയാണ് ഇ.ഡിക്ക് മുന്നിൽ ഹാജരായത്. പത്ത് മണിക്കൂർ അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകി കഴിഞ്ഞതിന് ശേഷമാണ് ഞാൻ ഇ.ഡി ആസ്ഥാനത്ത് നിന്ന് മടങ്ങിയത്'- റാവത്ത് പറഞ്ഞു. സത്യം നിങ്ങളുടെ പക്ഷത്താണെങ്കിൽ എന്തിനാണ് ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. തനിക്ക് വേണമെങ്കിൽ ഗുവാഹത്തിയിലെ വിമത കാമ്പിലേക്ക് പോകാമായിരുന്നു. എന്നാൽ താൻ ബാലാസാഹെബിന്റെ പിൻഗാമിയായതിനാൽ അത് ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്ത് അധികാരത്തിലേറിയ ഏക്‌നാഥ് ഷിൻഡെ ശിവസേനയുടെ മുഖ്യമന്ത്രിയല്ലെന്നും റാവത്ത് പറഞ്ഞു. മുംബൈയിൽ ശക്തി പ്രകടിപ്പിക്കാൻ ശ്രമിക്കുന്ന ശിവസേനയെ ദുർബലപ്പെടുത്താനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയ നടപടി. യഥാർഥ ശിവസേനക്കാർ ഒരിക്കലും പ്രലോഭനങ്ങളിൽ വീഴില്ല. അവര്‍ ഉദ്ധവ് താക്കറെക്ക് ഒപ്പമാണ്- അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, ധനാപഹരണക്കേസുമായി ബന്ധപ്പെട്ട് റാവത്തിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പത്തു മണിക്കൂർ ചോദ്യം ചെയ്തു. ഉത്തരവാദിത്വമുള്ള പൗരനും എംപിയുമെന്ന നിലയിൽ അന്വേഷണത്തിന് ഹാജരാകേണ്ടത് തന്റെ കടമയാണ് എന്നും റാവത്ത് കൂട്ടിച്ചേർത്തു.

Summary: Shiv Sena leader Sanjay Raut MP has made a big claim just a couple of days after a regime change in Maharashtra, thanks to a rebellion within the Shiv Sena, led by Eknath Shinde. On June 29, Uddhav Thackeray quit as the Chief Minister of Maharashtra and the next day, Eknath Shinde took over the top job in the state.

TAGS :

Next Story