Quantcast

കോവിഡിനെ പ്രതിരോധിക്കാൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടി വരുമോ?, വിശദീകരണവുമായി ഐസിഎംആർ

പ്രായപൂർത്തിയായ എല്ലാവർക്കും രണ്ടു ഡോസ് വാക്സിനും ലഭിച്ചു എന്ന് ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഐസിഎംആർ മേധാവി ഡോ. ബൽറാം ഭാർഗവ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    22 Nov 2021 12:44 PM GMT

കോവിഡിനെ പ്രതിരോധിക്കാൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടി വരുമോ?, വിശദീകരണവുമായി ഐസിഎംആർ
X

കോവിഡിനെ പ്രതിരോധിക്കാൻ ബൂസ്റ്റർ ഡോസ് നൽകുന്നത് നല്ലതാണ് എന്നതിന് ഇതുവരെ ശാസ്ത്രീയ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് രാജ്യത്തെ പ്രമുഖ പൊതുമേഖല മെഡിക്കൽ ഗവേഷണ സ്ഥാപനമായ ഐസിഎംആർ. സമ്പൂർണ വാക്സിനേഷനാണ് കേന്ദ്രസർക്കാരിന്റെ മുന്നിലെ പ്രധാന പരിഗണന. പ്രായപൂർത്തിയായ എല്ലാവർക്കും രണ്ടു ഡോസ് വാക്സിനും ലഭിച്ചു എന്ന് ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഐസിഎംആർ മേധാവി ഡോ. ബൽറാം ഭാർഗവ പറഞ്ഞു.

വാക്സിനേഷൻ ദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് കീഴിലുള്ള വിദഗ്ധസമിതി ബൂസ്റ്റർ ഡോസ് നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഐസിഎംആറിന്റെ പ്രതികരണം. രാജ്യത്തെ പ്രായപൂർത്തിയായ എല്ലാവർക്കും വാക്സിൻ എത്തിക്കുക എന്നതിനാണ് സർക്കാർ മുഖ്യ പരിഗണന നൽകുന്നത്. ഇതോടൊപ്പം ലോകത്താകമാനം സമ്പൂർണ വാക്സിനേഷൻ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യവും സർക്കാരിന് ഉണ്ട്. ഇതിന് പുറമേ ബൂസ്റ്റർ ഡോസ് നൽകുന്നത് ഗുണം ചെയ്യും എന്നതിനെ പിന്താങ്ങുന്ന ശാസ്ത്രീയ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ബൽറാം ഭാർഗവ വ്യക്തമാക്കി.

അടുത്തിടെ,സമ്പൂർണവാക്സിനേഷനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയും വ്യക്തമാക്കിയിരുന്നു. വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മാത്രമേ ബൂസ്റ്റർ ഡോസിനെ കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ICMR, the country's leading public sector medical research institute, has so far found no scientific evidence that booster doses are effective in combating covid. Complete vaccination is the top priority of the Central Government. The government's goal is to ensure that all adults receive both doses of the vaccine, said ICMR chief Dr. Balram Bhargava said.

TAGS :

Next Story