Quantcast

'ഒരു പ്രതിമ അകത്തു കയറ്റാമെങ്കിൽ, ജീവനുള്ള പശുവിന് എന്തുകൊണ്ട് കടന്നുകൂടാ?': പാർലമെന്റ് ഉദ്ഘാടനത്തെ വിമർശിച്ച് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ്

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി എംപി ദർശൻ സിംഗ് ചൗധരിയെ അഭിനന്ദിക്കുന്ന പ്രമേയം ധർമ്മ സൻസദ് പാസാക്കിയതായും ശങ്കരാചാര്യ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-08-04 08:45:45.0

Published:

4 Aug 2025 2:14 PM IST

ഒരു പ്രതിമ അകത്തു കയറ്റാമെങ്കിൽ, ജീവനുള്ള പശുവിന് എന്തുകൊണ്ട് കടന്നുകൂടാ?: പാർലമെന്റ് ഉദ്ഘാടനത്തെ വിമർശിച്ച് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ്
X

ന്യൂഡൽഹി: സെൻട്രൽ വിസ്റ്റയിലെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ ഒരു പശുവിനെ അതിനുള്ളിലേക്ക് കൊണ്ടുപോകേണ്ടതായിരുന്നുവെന്ന് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ്. 'ഒരു പശുവിന്റെ പ്രതിമ പാർലമെന്റിനുള്ളിൽ കയറ്റാമെങ്കിൽ ജീവനുള്ള ഒരു പശുവിനെ എന്തുകൊണ്ട് അകത്തേക്ക് കൊണ്ടുപോയിക്കൂടാ?' ശങ്കരാചാര്യർ മാധ്യമപ്രവർത്തകരോട് ചോദിച്ചു. പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈവശം വച്ചിരുന്ന ചെങ്കോലിൽ ഒരു പശുവിന്റെ പ്രതിമ ആലേഖനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ആശീർവാദം നൽകാൻ ഒരു യഥാർഥ പശുവിനെയും കെട്ടിടത്തിലേക്ക് കൊണ്ടുപോകേണ്ടതായിരുന്നു. കാലതാമസം ഉണ്ടായാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഞങ്ങൾ പശുക്കളെ കൊണ്ടുവന്ന് പാർലമെന്റിലേക്ക് കൊണ്ടുവരും.' അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഓരോ നിയമസഭാ മണ്ഡലത്തിലും 100 പശുക്കളെ ഉൾക്കൊള്ളുന്ന ഒരു 'രാമധാം' എന്ന പേരിൽ ഒരു പശുസംരക്ഷണ കേന്ദ്രം വേണമെന്നും ശങ്കരാചാര്യർ ആവശ്യപ്പെട്ടു. ദിവസേനയുള്ള പശു സേവനം, സംരക്ഷണം, തദ്ദേശീയ ഇനങ്ങളെ പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ ഷെൽട്ടറുകൾ ശ്രദ്ധ കേന്ദ്രീകരിക്കും.' അദ്ദേഹം പറഞ്ഞു.

'പശുക്കളെ പരിപാലിക്കുമ്പോൾ ഔദ്യോഗിക പ്രോട്ടോക്കോൾ പാലിക്കുന്ന ആളുകൾക്ക് സാമ്പത്തികമായി പ്രതിഫലം ലഭിക്കും.100 പശുക്കളെ പരിപാലിക്കുന്നവർക്ക് പ്രതിമാസം 2 ലക്ഷം രൂപ നൽകണം.' അദ്ദേഹം പറഞ്ഞു. പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി എംപി ദർശൻ സിംഗ് ചൗധരിയെ അഭിനന്ദിക്കുന്ന പ്രമേയം ധർമ്മ സൻസദ് പാസാക്കിയതായും ശങ്കരാചാര്യ പറഞ്ഞു. പശുക്കളെ പരിപാലിക്കുകയും അവയെ സംരക്ഷിക്കുന്ന നിയമങ്ങളെ പിന്തുണക്കുകയും ചെയ്യുന്ന സ്ഥാനാർത്ഥികൾക്ക് മാത്രമേ ആളുകൾ വോട്ട് ചെയ്യാവൂ എന്നും അദ്ദേഹം പറഞ്ഞു. 'നിലവിലെ സർക്കാർ ഇതുവരെ ഞങ്ങളെ തൃപ്തിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിൽ ഗോവധം പൂർണ്ണമായും നിർത്തണം.' അദ്ദേഹം പറഞ്ഞു.


TAGS :

Next Story