Quantcast

'ധർമസ്ഥലയിൽ മൃതദേഹാവശിഷ്ടങ്ങൾ കിട്ടിയില്ലെങ്കിൽ പരാതിക്കാരനെ തൂക്കിലേറ്റണം'; കോൺഗ്രസ് എംഎൽഎ

ക്ഷേത്രത്തിനോ അതിലെ ആദരണീയരായ വ്യക്തികൾക്കോ ഒരു ദോഷവും വരുത്താൻ ഞങ്ങൾ അനുവദിക്കില്ല

MediaOne Logo

Web Desk

  • Published:

    11 Aug 2025 10:33 PM IST

ധർമസ്ഥലയിൽ  മൃതദേഹാവശിഷ്ടങ്ങൾ   കിട്ടിയില്ലെങ്കിൽ  പരാതിക്കാരനെ  തൂക്കിലേറ്റണം; കോൺഗ്രസ് എംഎൽഎ
X

ബംഗളൂരു: ധർമസ്ഥലയിൽ നൂറുകണക്കിന് മൃതദേഹങ്ങൾ സംസ്‌കരിച്ചുവെന്ന ആരോപണത്തിൽ ശക്തമായ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ ബേലൂർ ഗോപാലകൃഷ്ണ. അന്വേഷണത്തിൽ മൃതദേഹങ്ങളൊന്നും കണ്ടെത്തിയില്ലെങ്കിൽ ആരോപണം ഉന്നയിച്ച അജ്ഞാത വ്യക്തിക്ക് വധശിക്ഷ നൽകണമെന്ന് തിങ്കളാഴ്ച വിധാൻ സൗധയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

"ക്ഷേത്രത്തിനോ അതിലെ ആദരണീയരായ വ്യക്തികൾക്കോ ഒരു ദോഷവും വരുത്താൻ ഞങ്ങൾ അനുവദിക്കില്ല. അന്വേഷണം ഇപ്പോഴും തുടരുകയാണ്. എവിടെയും മൃതദേഹങ്ങൾ കണ്ടെത്തിയില്ലെങ്കിൽ, അജ്ഞാതനായ വ്യക്തിയെ വെറുതെ വിടാൻ കഴിയില്ല, അവനെ തൂക്കിലേറ്റണം," ഗോപാലകൃഷ്ണൻ ഉറപ്പിച്ചു പറഞ്ഞു.

ക്ഷേത്രപരിസരത്ത് കുഴിയെടുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബലാത്സംഗ, കൊലപാതക കേസിനെക്കുറിച്ച് പരാമർശിക്കുമ്പോൾ, ആ സമയത്ത് വൻ പ്രതിഷേധം നടന്നിരുന്നുവെന്നും ഇപ്പോഴത്തെ ആരോപണങ്ങളിൽ ആശയക്കുഴപ്പം ഒഴിവാക്കാൻ, സംസ്ഥാന സർക്കാർ അന്വേഷണം എസ്‌ഐടിക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ഈ കേസിൽ മറ്റൊരു സമുദായത്തിലെ അംഗങ്ങൾക്കും പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story