Quantcast

'വെജിറ്റേറിയൻ കഴിക്കുന്നവർ മാത്രം'; ബോംബെ ഐ.ഐ.ടി ഹോസ്റ്റൽ കാന്റീനിൽ ഭക്ഷണത്തിന്റെ പേരിൽ വിവേചനമെന്ന് പരാതി

വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർ മാത്രമേ ഇവിടെ ഇരിക്കാൻ പാടുള്ളൂ എന്നെഴുതിയ പോസ്റ്ററുകൾ കാന്റീനിൽ വിവിധ ഭാഗങ്ങളിൽ പതിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    30 July 2023 3:44 PM GMT

IIT Bombay students complain of food discrimination at hostel canteen
X

മുംബൈ: ബോംബെ ഐ.ഐ.ടി ഹോസ്റ്റലിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന വിദ്യാർഥികളോട് വിവേചനം കാണിക്കുന്നതായി പരാതി. വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർ മാത്രമേ ഇവിടെ ഇരിക്കാൻ പാടുള്ളൂ എന്നെഴുതിയ പോസ്റ്ററുകൾ കാന്റീനിൽ വിവിധ ഭാഗങ്ങളിൽ പതിച്ചിട്ടുണ്ട്. കാന്റീനിൽവെച്ച് നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിച്ചതിന് മറ്റു വിദ്യാർഥികൾ അപമാനിച്ചതായി ഒരു വിദ്യാർഥി പറഞ്ഞു.

കാമ്പസിൽ ഭക്ഷണത്തിന്റെ പേരിൽ യാതൊരു വേർതിരിവുമില്ലെന്നാണ് മൂന്നു മാസം വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് ലഭിച്ച മറുപടിയിൽ പറയുന്നത്. അതേസമയം വിദ്യാർഥികളുടെ ഭക്ഷണത്തിന്റെ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ സീറ്റിങ് അറേഞ്ച്‌മെന്റ് നിലവിലുണ്ടെന്നും മറുപടിയിൽ പറഞ്ഞിരുന്നു.

കാമ്പസിൽ അങ്ങനെയൊരു വേർതിരിവില്ലെന്ന് വ്യക്തമായിരിക്കെ ഒരുവിഭാഗം വിദ്യാർഥികൾ മനപ്പൂർവം വിഭാഗീയത സൃഷ്ടിക്കുകയാണെന്ന് അംബേദ്കർ പെരിയാർ ഫുലെ സ്റ്റഡി സർക്കിൾ (എ.പി.പി.എസ്.സി) ട്വീറ്റ് ചെയ്തു. കാന്റീനിൽ പതിച്ച പോസ്റ്ററുകൾ എ.പി.പി.എസ്.സി പ്രവർത്തകർ നീക്കം ചെയ്തു.


TAGS :

Next Story