Quantcast

'മതഭീകരവാദത്തിന്റെ ഏക രൂപം'; ഇസ്‍ലാമിനെ വികലമായി പരിചയപ്പെടുത്തി ജെഎൻയുവിന്റെ പുതിയ കോഴ്‌സ്

ഇസ്‍ലാമിക ഭീകരവാദം ലോകം അംഗീകരിച്ച കാര്യമാണെന്നും ഭീകരവാദപ്രവർത്തനങ്ങൾ നടത്തുന്ന മറ്റൊരു മതവും തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും കോഴ്‌സ് തയാറാക്കിയ ജെഎൻയു കനേഡിയൻ, യുഎസ്, ലാറ്റിനമേരിക്കൻ പഠനകേന്ദ്രം ചെയർപേഴ്‌സൻ അരവിന്ദ് കുമാർ പ്രതികരിച്ചു

MediaOne Logo

Web Desk

  • Updated:

    2021-08-30 06:17:58.0

Published:

30 Aug 2021 5:34 AM GMT

മതഭീകരവാദത്തിന്റെ ഏക രൂപം; ഇസ്‍ലാമിനെ വികലമായി പരിചയപ്പെടുത്തി ജെഎൻയുവിന്റെ പുതിയ കോഴ്‌സ്
X

മൗലികവാദത്തിന്റെയും മതഭീകരവാദത്തിന്റെയും ഒരേയൊരു രൂപമായി ഇസ്‍ലാമിനെ പരിചയപ്പെടുത്തി ജവഹർലാൽ നെഹ്‌റു സർവകലാശാല(ജെഎൻയു)യുടെ പുതിയ കോഴ്‌സ്. പഴയ സോവിയറ്റ് യൂനിയനും ചൈനയും തീവ്ര ഇസ്‍ലാമിക രാജ്യങ്ങളെ സ്വാധീനിച്ച ഭീകരവാദത്തിന്റെ ഭരണകൂട സ്‌പോൺസർമാരായിരുന്നുവെന്നും കോഴ്‌സിൽ പറയുന്നു.

ഇരട്ട ഡിഗ്രി പ്രോഗ്രാമിന്റെ ഭാഗമായുള്ള Counter Terrorism, Asymmetric Conflicts and Strategies for Cooperation among Major Powers എന്ന തലക്കെട്ടിലുള്ള കോഴ്‌സിലാണ് വിവാദ പരാമർശങ്ങൾ. എൻജിനീയറിങ്ങിൽ ബി.ടെക്കിനു ശേഷം ഇന്റർനാഷനൽ റിലേഷൻസിൽ സ്‌പെഷലൈസേഷനോടെ എംഎസ് ചെയ്യുന്നവർക്കു വേണ്ടി തയാറാക്കിയ ഐച്ഛിക കോഴ്‌സാണിത്. പുതിയ കോഴ്‌സിന് ഈ മാസം 17ന് സർവകലാശാല അക്കൗദമിക് കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്.

21-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ലോകത്ത് ഭീകരാക്രമണങ്ങളുടെ വ്യാപനത്തിൽ മതപ്രചോദിതമായ ഭീകരവാദം വലി യ പങ്കുവഹിച്ചിട്ടുണ്ട്. ചാവേർ ആക്രമണത്തിലൂടെയും ആത്മാഹുതിയിലൂടെയുമുള്ള ജിഹാദി അക്രമങ്ങളുടെ അതിവ്യാപനത്തിനിടയാക്കിയത് ഖുർആന്റെ വികലമായ വ്യാഖ്യാനങ്ങളാണ്. തീവ്ര ഇസ്‍ലാമിക മതപണ്ഡിതർ സൈബർരംഗം ചൂഷണം ചെയ്ത് ഇലക്ട്രോണിക് രംഗത്തും ലോകവ്യാപകമായി ജിഹാദി ഭീകരവാദം പ്രചരിപ്പിക്കുകയാണ്. മതേതരമായ ഇസ്‍ലാമേതര സമൂഹങ്ങളിലടക്കം അക്രമങ്ങളും ഹിംസകളും വ്യാപിക്കാൻ സൈബർരംഗത്തെ ഭീകരവാദ പ്രചാരണം കാരണമായിട്ടുണ്ട്-കോഴ്‌സിന് നൽകിയ പാഠപുസ്തകത്തിൽ പറയുന്നു.

കനേഡിയൻ, യുഎസ്, ലാറ്റിനമേരിക്കൻ പഠനകേന്ദ്രത്തിന്റെ ചെയർപേഴ്‌സൻ അരവിന്ദ് കുമാറാണ് വിവാദ കോഴ്‌സ് രൂപകൽപന ചെയ്തത്. വിവാദപരാമർശങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഇസ്‍ലാമിക ഭീകരവാദം ലോകം അംഗീകരിച്ച കാര്യമാണെന്ന് അരവിന്ദ് കുമാർ പ്രതികരിച്ചു. താലിബാനുശേഷം അതു പുതിയൊരു തലത്തിലെത്തിയിരിക്കുകയാണ്. ഭീകരവാദപ്രവർത്തനങ്ങൾ നടത്തുന്ന മറ്റൊരു മതവും തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അരവിന്ദ് കൂട്ടിച്ചേർത്തു. ഭരണകൂട സ്‌പോൺസർഷിപ്പിലുള്ള ഭീകരവാദത്തെ വ്യാഖ്യാനിക്കുക പ്രയാസകരമാണെന്നും കൂടുതൽ തെളിവ് ലഭിച്ചാൽ അവ കൂടി ചേർക്കുമെന്നും സോവിയറ്റ് യൂനിയനെയും ചൈനയെയും കുറിച്ചുള്ള വിവാദ പരാമർശത്തിനു ന്യായീകരണമായി അരവിന്ദ് പറഞ്ഞു.

TAGS :

Next Story