Quantcast

ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം,മധ്യസ്ഥത വഹിക്കാൻ തയാർ; ഡൊണൾഡ് ട്രംപ്

ഇന്ത്യയും പാകിസ്താനുമായും അടുത്ത ബന്ധമുള്ളവരാണ് തങ്ങളെന്നും പ്രശ്‌നങ്ങൾ ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് വ്യക്തമാക്കി.

MediaOne Logo

Web Desk

  • Updated:

    2025-05-08 05:25:12.0

Published:

8 May 2025 7:57 AM IST

ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം,മധ്യസ്ഥത വഹിക്കാൻ തയാർ; ഡൊണൾഡ് ട്രംപ്
X

ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇരു രാജ്യങ്ങൾക്കുമിടയിലെ സങ്കീർണമാകുന്ന പ്രശ്‌നം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാൻ തയാറാണെന്നും ട്രംപ് വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ തിരിച്ചടി നടത്തിയതോടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.

ഇരു രാജ്യങ്ങളും പരസ്പരം ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും രാജ്യങ്ങൾക്കിടയിലെ പ്രശ്‌നപരിഹാരം അനിവാര്യമാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്താനുമായും അടുത്ത ബന്ധമുള്ളവരാണ് തങ്ങളെന്നും പ്രശ്‌നങ്ങൾ ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് വ്യക്തമാക്കി.

നേരത്തേ ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചതായിരുന്നുവെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. ഇന്ത്യയിലേക്കും പാകിസ്താനിലേക്കും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് സിങ്കപൂർ വിദേശകാര്യ മന്ത്രാലയം പൗരന്മാർക്ക് നിർദേശം നൽകി.

ഓപറേഷൻ സിന്ദൂർ എന്ന പേരിൽ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ബുധനാഴ്ചയാണ് പാകിസ്താനിലെ തീവ്രവാദികളുടെ ഒൻപത് കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ മിസൈലാക്രമണം നടത്തിയത്. ഇതിന് പിന്നാലെ പാകിസ്താൻ പൂഞ്ചിൽ നടത്തിയ ഷെല്ലാക്രമണത്തിൽ 15 പ്രദേശവാസികൾ കൊല്ലപ്പെടുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

TAGS :

Next Story