Quantcast

അതിർത്തിത്തർക്കം; ഇന്ത്യ- ചൈന കമാൻഡർതല ചർച്ച ഇന്ന്

പത്തൊൻപതാം റൗണ്ട് ചർച്ചയാണ് ഇന്ന് നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    14 Aug 2023 2:22 AM GMT

അതിർത്തിത്തർക്കം; ഇന്ത്യ- ചൈന കമാൻഡർതല ചർച്ച ഇന്ന്
X

ഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കം പരിഹരിക്കാൻ കമാന്റർ തല ചർച്ച ഇന്ന്. പത്തൊൻപതാം റൗണ്ട് ചർച്ചയാണ് ഇന്ന് നടക്കുന്നത്. ലഫ്റ്റനന്റ് ജനറൽ റാഷിം ബാലി ഇന്ത്യൻ ഭാഗത്ത് നിന്ന് ചർച്ചയിൽ പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയത്തിലെയും ഐടിബിപിയിലെയും ഉദ്യോഗസ്ഥരും ചർച്ചയുടെ ഭാഗമാകും. കിഴക്കൻ ലഡാക്കിലെ ചുഷുൽ- മോൾഡോ മീറ്റിങ് പോയിന്റിലാണ് ചർച്ച.

ഡിബിഒ- സിഎൻഎൻ ജങ്ഷനിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ചാ വിഷമമാകും. കിഴക്കൻ ലഡാക്കിൽ നിന്നും പൂർണമായ സേന പിന്മാറ്റമാണ് ഇന്ത്യയുടെ ആവശ്യം. മൂന്ന് മാസം മുൻപാണ് ഇരു രാജ്യങ്ങളും തമ്മിൽ അവസാനവട്ട കമാന്റർ തല ചർച്ച നടന്നത്.

ഷാ​ങ്ഹാ​യ് ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യി ഏ​പ്രി​ൽ 23ന് ​ന​ട​ന്ന ഇ​ന്ത്യ-​ചൈ​ന സം​ഭാ​ഷ​ണ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇന്നത്തെ ചർച്ച. 2017ലെ സം​ഘ​ർ​ഷ​ത്തി​നു​ശേ​ഷം പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്ക് മ​ട​ങ്ങാ​ത്ത അ​തി​ർ​ത്തി​യി​ൽ 60,000ത്തോ​ളം സൈ​നി​ക​ർ ഇ​പ്പോ​ഴും ഇ​രു​പ​ക്ഷ​ത്തും നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. അതേസമയം, ആ​ഗ​സ്റ്റ് 22ന് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ആ​രം​ഭി​ക്കു​ന്ന ബ്രി​ക്സ്​ ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ​ചി​ന്‍പി​ങ്ങും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

TAGS :

Next Story