ഇന്ധന പ്രതിസന്ധിക്കിടെ ഒരു കപ്പൽ കൂടി ഇന്ത്യൻ തീരത്തേക്ക്; റഷ്യൻ എണ്ണ കൂടുതൽ ഇറക്കുമതി ചെയ്യാനുള്ള ചർച്ചകൾ തുടങ്ങി
ഹോർമൂസ് കടക്കുന്ന ഏഴാമത്തെ എൽപിജി ടാങ്കറാണ് ഇന്ത്യയിലേക്കെത്തുന്നത്

ഡൽഹി: ഇന്ധന പ്രതിസന്ധിക്കിടെ ഒരു കപ്പൽ കൂടി ഇന്ത്യൻ തീരത്തേക്ക് .ഹോർമൂസ് കടക്കുന്ന ഏഴാമത്തെ എൽപിജി ടാങ്കറാണ് ഇന്ത്യയിലേക്കെത്തുന്നത്.
ഗ്രീൻ സാൻവിയെന്ന ടാങ്കറായിരിക്കും എത്തുക. പ്രതിസന്ധി മറികടക്കുന്നതിനായി റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യാനുള്ള ചർച്ചകൾ ഇന്ത്യ ആരംഭിച്ചു. റഷ്യയിൽ നിന്നുള്ള ഇറക്കുമതി മാർച്ചിൽ 90 ശതമാനം ഉയർന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഷിംലയിൽ എൽപിജി ക്ഷാമത്തിനെതിരെ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങി ഷിംല ബൈപാസ് ഉപരോധിച്ചു.
വിലകൂടിയ ഓട്ടോ എൽപിജി നിറയ്ക്കുന്നതിനായി ബംഗളൂരുവിൽ ഓട്ടോറിക്ഷകളുടെ വലിയ ക്യൂ ആണ് അനുഭവപ്പെട്ടത്. രാജ്യത്തിന്‍റെ പല ഭാഗത്തും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും റിപോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ഇന്ധന പ്രതിസന്ധിയില്ലെന്ന് ആവർത്തിക്കുകയാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം.
Adjust Story Font
16

