Quantcast

2030 ആകുമ്പോഴേക്കും ഇന്ത്യ പോപ്‍കോൺ ഇറക്കുമതി നിര്‍ത്തിയേക്കും; കാരണമിതാണ്!

ഒരു ദശാബ്ദം മുമ്പ് ഇന്ത്യ പോപ്‌കോണിന്റെ പ്രധാന ഇറക്കുമതിക്കാരായിരുന്നുവെന്ന് പലര്‍ക്കും അറിയില്ല

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2026-04-01 07:41:38.0

Published:

1 April 2026 1:10 PM IST

2030 ആകുമ്പോഴേക്കും ഇന്ത്യ പോപ്‍കോൺ ഇറക്കുമതി നിര്‍ത്തിയേക്കും; കാരണമിതാണ്!
X

ചൂട് ബജ്ജി പോലെ പോപ്കോൺ ഇല്ലാത്ത സിനിമ തിയറ്റുകളെക്കുറിച്ചോ മേളകളെക്കുറിച്ചോ ചിന്തിക്കാൻ പോലും സാധിക്കുമോ...ഒരിക്കലുമില്ല.. കാരണം നമ്മുടെ നാട്ടിൽ അത്ര ജനകീയമാണ് പോപ്കോൺ. പണ്ട് തെരുവോരങ്ങളിൽ ഉപ്പിലിട്ട് പൊട്ടിച്ചെടുക്കുന്ന പോപ്‌കോൺ മാത്രമായിരുന്നു ലഭ്യമായിരുന്നതെങ്കിൽ, ഇന്ന് ഇൻസ്റ്റന്‍റ് മിക്സുകൾ വഴി വീടുകളിൽ തന്നെ രുചികരമായ പോപ്‌കോൺ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം.

എന്നിരുന്നാലും, ഒരു ദശാബ്ദം മുമ്പ് ഇന്ത്യ പോപ്‌കോണിന്റെ പ്രധാന ഇറക്കുമതിക്കാരായിരുന്നുവെന്ന് പലര്‍ക്കും അറിയില്ല. സമീപ വർഷങ്ങളിലായി പോപ്കോൺ ഉത്പാദനത്തിൽ നമ്മൾ സ്വയംപര്യാപ്തരായി മാറിക്കൊണ്ടിരിക്കുകയാണെങ്കിലും ഇന്നും രാജ്യത്ത് ഇറക്കുമതി തുടരുന്നുണ്ട്. ഇപ്പോൾ, 2030 ആകുമ്പോഴേക്കും പോപ്‌കോൺ ഉത്പാദനത്തിൽ ഇന്ത്യ പൂർണമായും സ്വയംപര്യാപ്തത കൈവരിക്കാനുള്ള പാതയിലാണ്.

കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പിന്റെ (DARE) സെക്രട്ടറിയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ICAR) ഡയറക്ടർ ജനറലുമായ ഡോ. എം.എൽ. ജാട്ടിന്റെ അഭിപ്രായത്തിൽ, കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ പോപ്‌കോൺ ചോളം വിപണി ഗണ്യമായി വളർന്നിട്ടുണ്ടെന്നാണ് പറയുന്നത്. 2014-15 ൽ വെറും 50,000 ടണ്ണായിരുന്ന ഉത്പാദനം 2025-26 ൽ 1.30 ലക്ഷം ടണ്ണായി ഉയർന്നു, 2030 ആകുമ്പോഴേക്കും ഏകദേശം 1.80 ലക്ഷം ടണ്ണിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഇറക്കുമതി കുറയ്ക്കുന്നതിലൂടെ ഈ കുതിച്ചുചാട്ടം ഏകദേശം 810 കോടി രൂപയുടെ വിദേശനാണ്യ ലാഭിക്കാൻ സഹായിക്കും. ഇറക്കുമതി ചെയ്ത പോപ്‌കോൺ ഷെൽഫുകളിൽ ആധിപത്യം പുലർത്തുകയും പ്രാദേശിക ഉത്പാദനം വളരെ കുറവായിരിക്കുകയും ചെയ്ത മുൻ വർഷങ്ങളിൽ നിന്ന് ഈ മാറ്റം ഒരു വലിയ വ്യത്യാസമാണ് കാണിക്കുന്നത്.

ഇന്ത്യൻ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഉയർന്ന വികാസമുള്ള പോപ്‌കോൺ ചോളം ഇനങ്ങളിലെ പുരോഗതിയിൽ നിന്നാണ് ഈ വളർച്ച ഉണ്ടായതെന്ന് ഡോ. ജാട്ട് വിശദീകരിച്ചു. വലിയ തോതിലുള്ള ഉത്പാദനത്തെ പിന്തുണയ്ക്കുന്നതിനായി ഗവേഷണ സ്ഥാപനങ്ങളെയും സ്വകാര്യ കമ്പനികളെയും കർഷകരെയും ബന്ധിപ്പിക്കുന്ന ഒരു സംഘടിത ആവാസവ്യവസ്ഥ ഇപ്പോൾ ഉയർന്നുവന്നിട്ടുണ്ട്. തൽഫലമായി, ഇന്ത്യയുടെ മൊത്തം ആവശ്യകതയുടെ 70% ഇപ്പോൾ ആഭ്യന്തര പോപ്‌കോണാണ്. ഒരു ദശാബ്ദം മുമ്പ്, ഇന്ത്യ ഉപയോഗിക്കുന്ന പോപ്‌കോണിന്‍റെ ഏതാണ്ട് മുഴുവൻ ഇറക്കുമതി ചെയ്തിരുന്നു.

ഈ വാര്‍ത്ത പുറത്തുവന്നത് അക്ഷരാര്‍ഥത്തിൽ സോഷ്യൽമീഡിയയെ ഞെട്ടിച്ചു. ലോകത്തിലെ മുൻനിര ചോളം ഉത്പാദകരിൽ ഒരാളായ ഇന്ത്യ ഇപ്പോഴും വിദേശ ഇനങ്ങളെ ആശ്രയിക്കുന്നത് എന്തുകൊണ്ടാണെന്നായിരുന്നു പലരുടെയും ചോദ്യം. "നമ്മൾ റെയിൻകോട്ടുകൾ ഇറക്കുമതി ചെയ്യുന്നത് മോശമാണെന്ന് ഞാൻ കരുതി, പക്ഷേ പോപ്‌കോൺ? ചോളം ഉത്പാദിപ്പിക്കുന്ന മികച്ച 10 രാജ്യങ്ങളിൽ ഒന്നാണ് നമ്മൾ. എന്തിനാണ് നമ്മൾ ഇത് ഇറക്കുമതി ചെയ്യുന്നത്?" നെറ്റിസൺസ് ചോദിക്കുന്നു.

TAGS :

Next Story