Quantcast

ഇന്ത്യ-പാക് ഡിജിഎംഒ തല ചര്‍ച്ച ഇന്ന്

കശ്മീർ സർവകലാശാല ഈ മാസം 14 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

MediaOne Logo

Web Desk

  • Updated:

    2025-05-12 02:13:51.0

Published:

12 May 2025 6:27 AM IST

ഇന്ത്യ-പാക് ഡിജിഎംഒ തല ചര്‍ച്ച ഇന്ന്
X

ന്യൂഡൽഹി: ഇന്ത്യ-പാക് ഡിജിഎംഒ തല ചര്‍ച്ച യോഗം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന നിര്‍ണായക ഹോട്ട്ലൈന്‍ ചര്‍ച്ചയ്ക്ക് പ്രാധാന്യമേറെയാണ്. ഉധംപൂരിൽ സ്‌ഫോടനം നടന്നു എന്നുള്ള പ്രചാരണം തെറ്റാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. കശ്മീർ സർവകലാശാല ഈ മാസം 14 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു.

വെടിനിർത്തൽ ധാരണയ്ക്ക് ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിലാണ് ഇന്ത്യ-പാക് ഡിജിഎംഒ തല ചര്‍ച്ച യോഗം ഇന്ന് നടക്കുമെന്ന് സൈന്യം വ്യക്തമാക്കിയത്. ഓപ്പറേഷൻ സിന്ദൂറിലെ ഇതുവരെയുള്ള നടപടികൾ സൈന്യം വിശദീകരിച്ചിരുന്നു. ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്തെന്നും 100ലധികം ഭീകരവാദികളെ വധിച്ചെന്നും സൈന്യം അറിയിച്ചു.

ഭീകരവാദികളുടെ താവളങ്ങൾ നശിപ്പിച്ചു. ഇന്ത്യയുടെത് കൃത്യമായ തിരിച്ചടിയായിരുന്നു. ഇന്ത്യൻ സേന ശ്രദ്ധ കേന്ദ്രീകരിച്ചത് ഭീകരവാദ കേന്ദ്രങ്ങൾ ആയിരുന്നു. അത് കൃത്യമായി തകർത്തു. പാകിസ്താനിലെ പഞ്ചാബ് പ്രവശ്യയിൽ ആക്രമണം നടത്തി. ഒൻപത് ഭീകരവാദ കേന്ദ്രങ്ങൾ തകർക്കുകയും 100ലധികം ഭീകരവാദികളെ വധിക്കുകയും ചെയ്തു. പുൽവാമ ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭീകരവാദികളും കൊല്ലപ്പെട്ടു. ഭീകരരെ ശിക്ഷിക്കാനായിരുന്നു ഓപറേഷൻ സിന്ദൂർ. വ്യോമ, നാവികസേനയുടെ കൃത്യമായ തിരിച്ചടി ഉണ്ടായെന്നും അഞ്ച് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചെന്നും സേന ഇന്നലെ വിശദീകരിച്ചിരുന്നു.

TAGS :

Next Story