ഇന്ത്യ-പാക് യുദ്ധ സ്മൃതി ടാങ്ക് മംഗളൂരുവിൽ പ്രദർശനത്തിന്
നഗരത്തിനായി ടാങ്ക് അനുവദിക്കണമെന്ന് ദക്ഷിണ കന്നട എംപി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട പ്രതിരോധ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചിരുന്നു

ടി-55 ടാങ്ക്
മംഗളൂരു:1965, 1971 ഇന്ത്യ-പാകിസ്താൻ യുദ്ധങ്ങളിൽ നിർണായക പങ്ക് വഹിച്ച ചരിത്രപ്രസിദ്ധമായ ടി-55 യുദ്ധ ടാങ്ക് സൈനിക അഭിമാന പ്രതീകമായി ഉടൻ മംഗളൂരുവിൽ പ്രദർശിപ്പിക്കും. പൂനെയിലെ കിർക്കി ഡിപ്പോയിൽ നിന്ന് പ്രത്യേക ട്രെയിലറിൽ തിങ്കളാഴ്ച രാത്രി എത്തിച്ച ഈ ഡീകമ്മീഷൻ ചെയ്ത ടാങ്ക് മംഗളൂരു കോർപറേഷൻ ചൊവ്വാഴ്ച നഗരത്തിലേക്ക് കൊണ്ടുവന്നു.
വിരമിച്ച സൈനിക ഉപകരണങ്ങൾ പ്രദർശിപ്പിക്കുന്ന ദേശീയ പാരമ്പര്യം പിന്തുടർന്ന്, നഗരത്തിനായി ടാങ്ക് അനുവദിക്കണമെന്ന് ദക്ഷിണ കന്നട എംപി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട പ്രതിരോധ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചിരുന്നു. നിലവിൽ സർക്യൂട്ട് ഹൗസിന് സമീപം സ്ഥാപിച്ച 40 ടൺ ഭാരമുള്ള ടി -55 ഉടൻ കദ്രി യുദ്ധ സ്മാരകത്തിന് സമീപം പ്രത്യേകം നിർമ്മിച്ച പ്ലാറ്റ്ഫോമിലേക്ക് മാറ്റും.
കഴിഞ്ഞ വെള്ളിയാഴ്ച പൂനെയിൽ നിന്ന് യാത്ര ആരംഭിച്ച ടാങ്ക് മംഗളൂരുവിലേക്കുള്ള മൂന്ന് ദിവസത്തെ യാത്ര പൂർത്തിയാക്കി.
Adjust Story Font
16

