Quantcast

കടുപ്പിച്ച് ഇന്ത്യ; പാകിസ്താന് വെള്ളം നൽകാതിരിക്കാനുള്ള പദ്ധതി തയാർ

അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഉൾപ്പടെ പങ്കെടുത്തു

MediaOne Logo

Web Desk

  • Updated:

    2025-04-26 00:43:36.0

Published:

25 April 2025 7:41 PM IST

കടുപ്പിച്ച് ഇന്ത്യ; പാകിസ്താന് വെള്ളം നൽകാതിരിക്കാനുള്ള പദ്ധതി തയാർ
X

ന്യൂ ഡൽഹി: പാക്സിതാന് വെള്ളം നൽകാതിരിക്കാനുള്ള പദ്ധതി തയ്യാറെന്ന് ഇന്ത്യ. ഹ്രസ്വകാല, ദീർഘകാല അടിസ്ഥാനത്തിലുള്ള മൂന്ന് പദ്ധതികൾ തയ്യാറാക്കി എന്ന് ജലശക്തി മന്ത്രി പറഞ്ഞു. സിന്ധൂ നദീജല കരാർ മരവിപ്പിച്ചത് ഇന്ത്യ കർശനമായി നടപ്പാക്കും. അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഉൾപ്പടെ പങ്കെടുത്തു.

നേരത്തെ പാക് പൗരൻമാരെ പുറത്താക്കാനുള്ള നടപടികൾക്ക് ഇന്ത്യ വേഗം കൂട്ടിയിരുന്നു. പാകിസ്താൻകാരെ തിരിച്ചയക്കാൻ സംസ്ഥാനങ്ങൾക്ക് അടിയന്തര നിർദേശം നൽകി. ഇതുസംബന്ധിച്ച് വൈകിട്ട് ഉന്നതതല യോഗം ചേരും. പാകിസ്താനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കാനും ഇന്ത്യ ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിമാരുമായി അമിത് ഷാ സംസാരിച്ചു.

പാക് പൗരന്മാരുടെ വിസ റദ്ദാക്കാനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. രാജ്യത്ത് തുടരുന്ന പാക് പൗരന്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. പാക് പൗരന്‍മാര്‍ക്ക് ഇന്ത്യവിടാന്‍ അനുവദിച്ച സമയപരിധി ഞായറാഴ്ച അവസാനിക്കും. പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താനെതിരെ ഇന്ത്യ കടുത്ത നടപടികൾ സ്വീകരിച്ചത്.


TAGS :

Next Story