Quantcast

യുഎസിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നത് ഇന്ത്യ താൽക്കാലികമായി നിർത്തിയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്; തള്ളി വിദേശകാര്യ മന്ത്രാലയം

യുഎസിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ നേരത്തെ തീരുമാനിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    8 Aug 2025 5:59 PM IST

India temporarily halts arms purchases from US
X

ന്യൂഡൽഹി: പകരച്ചുങ്കം ഏർപ്പെടുത്തിയ യുഎസ് നടപടിക്കെതിരെ ഇന്ത്യയുടെ നീക്കം. യുഎസിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നത് ഇന്ത്യ താൽക്കാലികമായി നിർത്തിയതായാണ് റിപ്പോർട്ട്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ യുഎസ് സന്ദർശനവും റദ്ദാക്കിയേക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

അതേസമയം റോയിട്ടേഴ്സ് വാർത്ത തെറ്റാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. യുഎസ് നടപടിക്കെതിരെ തിരക്കിട്ട നീക്കം വേണ്ട എന്നാണ് കേന്ദ്രത്തിന്റെ തീരുമാനമെന്നാണ് അറിയുന്നത്.

യുഎസിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ നേരത്തെ തീരുമാനിച്ചിരുന്നു. മിസൈലുകൾ അടക്കമുള്ള ആയുധങ്ങൾ വാങ്ങാനായിരുന്നു തീരുമാനം. ഇത് സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഇതിനിടെയാണ് യുഎസ് ഇന്ത്യക്ക് 50 ശതമാനം തീരുവ ചുമത്തിയത്.

TAGS :

Next Story