Quantcast

ഇന്ത്യ-പാക് സംഘർഷത്തിൽ വിദേശരാജ്യങ്ങളോട് നിലപാട് വിശദീകരിക്കാൻ ഇന്ത്യ; പത്തംഗ സമിതിയിൽ മൂന്ന് മലയാളികൾ

ശശി തരൂർ, ഇ.ടി മുഹമ്മദ് ബഷീർ, ജോൺ ബ്രിട്ടാസ് എന്നിവരാണ് സംഘത്തിലുള്ള മലയാളികൾ.

MediaOne Logo

Web Desk

  • Published:

    16 May 2025 11:30 PM IST

India to explain its position to foreign countries on India-Pakistan conflict
X

ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ വിദേശരാജ്യങ്ങളോട് നിലപാട് വിശദീകരിക്കാൻ ഇന്ത്യ. വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധിസംഘത്തെ അയക്കാനാണ് കേന്ദ്രസർക്കാർ നീക്കം. പത്തംഗ സമിതിയൽ മൂന്ന് മലയാളികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ശശി തരൂർ, ഇ.ടി മുഹമ്മദ് ബഷീർ, ജോൺ ബ്രിട്ടാസ് എന്നിവരാണ് സംഘത്തിലുള്ള മലയാളികൾ. ആം ആദ്മി പാർട്ടി, സമാജ് വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ പ്രതിനിധികളെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ എംപിമാരും നയതന്ത്ര വിദഗ്ധരും സംഘത്തിലുണ്ട്. അടുത്ത ആഴ്ച ഈ സംഘം വിവിധ രാജ്യങ്ങൾ സന്ദർശിച്ച് ഇന്ത്യയുടെ നിലപാട് വിശദീകരിക്കും.

അതിനിടെ ഓപറേഷൻ സിന്ദൂറിനിടെ മോദി സർക്കാർ രാഷ്ട്രീയവത്കരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഓപറേഷൻ സിന്ദൂറിനെ കുറിച്ചും പഹൽഗാം തീവ്രവാദ ആക്രമണത്തെക്കുറിച്ചും വിശദീകരിക്കാൻ സർവകക്ഷി യോഗമോ പ്രത്യേക പാർലമെന്റ് സമ്മേളനമോ വിളിക്കാൻ കേന്ദ്രം തയ്യാറാവുന്നില്ല. തീവ്രവാദത്തിനെതിരായ പോരട്ടത്തിൽ പൂർണ പിന്തുണ നൽകിയിട്ടും കോൺഗ്രസിനെ അപകീർത്തിപ്പെടുത്താനാണ് കേന്ദ്ര ശ്രമിക്കുന്നത് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.ബ്രിട്ടാസ് എന്നിവരാണ് സംഘത്തിലുള്ളത്.

TAGS :

Next Story