Quantcast

'മൂന്നാം ടേമിലും എൻഡിഎ സർക്കാറിനെ നയിക്കും'; ഇന്ത്യയെ മികച്ച സാമ്പത്തികശക്തിയാക്കുമെന്ന് മോദി

അധികാരത്തുടർച്ച ലഭിച്ചാൽ ആദ്യത്തെ മൂന്ന് സാമ്പത്തിക ശക്തികളിലൊന്നാകും ഇന്ത്യയെന്നാണ് മോദിയുടെ പ്രസ്താവന

MediaOne Logo

Web Desk

  • Updated:

    2023-07-27 01:19:40.0

Published:

27 July 2023 1:18 AM GMT

മൂന്നാം ടേമിലും എൻഡിഎ സർക്കാറിനെ നയിക്കും; ഇന്ത്യയെ മികച്ച സാമ്പത്തികശക്തിയാക്കുമെന്ന് മോദി
X

ഡൽഹി: മൂന്നാമതും അധികാരത്തിലേറിയാൽ എൻഡിഎ സർക്കാറിനെ താൻ തന്നെ നയിക്കുമെന്ന് നരേന്ദ്രമോദി. അധികാര തുടർച്ച ലഭിച്ചാൽ ആദ്യത്തെ മൂന്ന് സാമ്പത്തിക ശക്തികളിലൊന്നാകും ഇന്ത്യയെന്നും ഡല്‍ഹി പ്രഗതി മൈതാനിയിലെ രാജ്യാന്തര എക്‌സിബിഷന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

മൂന്നാം ടേമിൽ ഇന്ത്യ മികച്ച മൂന്ന് സമ്പദ്‍വ്യവസ്ഥകളുടെ കൂട്ടത്തിൽ നിൽക്കും. ഇത് മോദിയുടെ ഉറപ്പാണ്. തങ്ങളുടെ ഒന്നാം ടേമിൽ സമ്പദ്‍വ്യവസ്ഥകളുടെ കാര്യത്തിൽ ഇന്ത്യ ആദ്യ പത്തിൽ ആയിരുന്നു. തന്റെ രണ്ടാം ടേമിൽ ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയെന്നും മോദി പറഞ്ഞു. ട്രാക്ക് റെക്കോർഡിന്റെ അടിസ്ഥാനത്തിൽ മൂന്നാം ടേമിൽ സമ്പദ്‍വ്യവസ്ഥയിൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സ്ഥാനങ്ങളിൽ ഉൾപ്പെടുമെന്ന് താൻ രാജ്യത്തിന് ഉറപ്പ് നൽകുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

TAGS :

Next Story