രാജസ്ഥാനിൽ വ്യോമസേന വിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ മരിച്ചു
ബുധനാഴ്ച ചുരു ജില്ലയിലാണ് അപകടം

ജയ്പൂര്‍: രാജസ്ഥാനിൽ വ്യോമസേനയുടെ യുദ്ധ വിമാനം തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും മരിച്ചു. ബുധനാഴ്ച ചുരു ജില്ലയിലാണ് അപകടം. വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനമാണ് തകർന്നുവീണതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
ഉച്ചയ്ക്ക് 1.25 ഓടെ ഭാനോഡ ഗ്രാമത്തിലെ ഒരു കൃഷിയിടത്തിലാണ് വിമാനം തകർന്നുവീണതെന്ന് എസ്എച്ച്ഒ രാജൽദേശർ കമലേഷ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. പരിശീലന ദൗത്യത്തിനിടെയായിരുന്നു അപകടം. " രണ്ടു പേരുടെ ജീവൻ നഷ്ടപ്പെട്ടതിൽ വ്യോമസേന അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു, ദുഃഖിതരായ ഈ സമയത്ത് അവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നു," ഐഎഎഫ് പ്രസ്താവനയിൽ അറിയിച്ചു. അപകടത്തിന്‍റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.
Next Story
Adjust Story Font
16

