Quantcast

പാക് ഭീകരത വിശദീകരിക്കാൻ ഇന്ത്യൻ സർവകക്ഷി സംഘത്തിന്റെ വിദേശപര്യടനം ഇന്ന് മുതൽ

എംപിമാരുടെ ഏഴ് സംഘമാണ് 33 രാജ്യങ്ങൾ സന്ദർശിക്കുന്നത്

MediaOne Logo

Web Desk

  • Published:

    21 May 2025 1:30 PM IST

പാക് ഭീകരത വിശദീകരിക്കാൻ ഇന്ത്യൻ സർവകക്ഷി സംഘത്തിന്റെ വിദേശപര്യടനം ഇന്ന് മുതൽ
X

ന്യൂഡല്‍ഹി:പാക്ഭീകരത ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്താനുള്ള ഇന്ത്യയുടെ സർവകക്ഷി പ്രതിനിധി സംഘങ്ങളുടെ യാത്ര ആരംഭിച്ചു. ജോൺ ബ്രിട്ടാസ് എംപി അടങ്ങുന്ന ജപ്പാനിലേക്കുള്ള ആദ്യസംഘം ഡൽഹിയിൽ നിന്ന് പുറപ്പെട്ടു. യുഎഇലേക്കുള്ള രണ്ടാം സംഘം ഇന്ന് രാത്രി പുറപ്പെടും.

ജപ്പാനിലേക്കുള്ള സംഘത്തെ ആർ ജെ ഡി നേതാവ് മനോജ്‌ കുമാർ ഝായും, യുഎഇ സംഘത്തെ ശ്രീകാന്ത് ഷിന്‍ഡേയുമാണ് നയിക്കുക. യുഎഇ സംഘത്തിൽ ഇ.ടി മുഹമ്മദ്‌ ബഷീറും ഉണ്ടാകും. ജോൺ ബ്രിട്ടാസ്‌ എം പി അംഗമായ സംഘം ബാങ്കോക്ക്‌ വഴി ജപ്പാൻ തലസ്ഥാനമായ ടോക്യോയിലേക്കാണ് പുറപ്പെട്ടത്.ഇന്തോനേഷ്യ, മലേഷ്യ, കൊറിയ, സിംഗപ്പൂർ എന്നിവിടങ്ങളിലും സംഘം സന്ദർശിക്കും.

ടിഎംസി എംപി അഭിഷേക് ബാനർജി, ബിജെപി എംപിമാരായ പ്രദാൻ ബറുവ, ബ്രിജ് ലാൽ, അപരാജിത സാരംഗി, ഡോ. ഹേമങ് ജോഷി,അംബാസഡർ മോഹൻ കുമാർ എന്നിവരും ആദ്യസംഘത്തിണ്ട്.

ജനപ്രതിനിധികൾ, നയരൂപീകരണസംഘങ്ങൾ, മാധ്യമങ്ങൾ, അതത്‌ രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹങ്ങൾ തുടങ്ങിയവരുമായി ചർച്ചകൾ നടത്തും. യാത്ര ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും പ്രതിപക്ഷ ചോദ്യങ്ങൾക്ക് കേന്ദ്രസർക്കാർ ഉത്തരം നൽകുന്നില്ലെന്നും കോൺഗ്രസ്‌ ആരോപിച്ചു.


TAGS :

Next Story