Quantcast

പെട്രോൾ പമ്പ് സീൽ ചെയ്യുന്നതിനിടെ തർക്കം; ഇന്ത്യൻ ഓയിൽ ഉദ്യോഗസ്ഥനെ പമ്പുടമയുടെ മകൻ കുത്തിക്കൊലപ്പെടുത്തി

ഐഒസി ഉദ്യോഗസ്ഥനായ മഹേഷ് ഷെൽക്കെയാണ് കൊല്ലപ്പെട്ടത്

MediaOne Logo
പെട്രോൾ പമ്പ് സീൽ ചെയ്യുന്നതിനിടെ തർക്കം; ഇന്ത്യൻ ഓയിൽ ഉദ്യോഗസ്ഥനെ പമ്പുടമയുടെ മകൻ കുത്തിക്കൊലപ്പെടുത്തി
X

മുംബൈ: മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ പെട്രോൾ പമ്പ് സീൽ ചെയ്യാനെത്തിയ ഇന്ത്യൻ ഓയിൽ ഉദ്യോ​ഗസ്ഥനെ പമ്പുടമയുടെ മകൻ കുത്തിക്കൊലപ്പെടുത്തി. ഐഒസി ഉദ്യോഗസ്ഥനായ മഹേഷ് ഷെൽക്കെയാണ് കൊല്ലപ്പെട്ടത്.

സാങ്കേതിക തകരാറുകൾ കാരണം കഴിഞ്ഞ മൂന്ന് മാസമായി അടഞ്ഞുകിടന്ന ഹിംഗോളിയിലെ ചോന്ധിയിലുള്ള പെട്രോൾ പമ്പ് സീൽ ചെയ്യാനാണ് മഹേഷ് ഷെൽക്കെയും സംഘവും പമ്പിലെത്തിയത്. എന്നാൽ പ്രവർത്തനം ആരംഭിക്കാൻ ഒരു മാസത്തെ സമയം കൂടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉദ്യോ​ഗസ്ഥർ സമ്മതിക്കാതിരിക്കുകയായിരുന്നു.

തുടർന്ന് ഇരു വിഭാ​ഗങ്ങളും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് ഉടമയുടെ മകൻ ഉമേഷ് പാണ്ഡവ്‌വീർ കത്തിക്കൊണ്ട് ഏഴ് തവണ കുത്തുകയായിരുന്നു. വയറിലും മുഖത്തും പുറത്തുമടക്കം കുത്തേറ്റ മഹേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയുണ്ടായ ഈ കൊലപാതകത്തെ ഇന്ത്യൻ ഓയിൽ ചെയർമാൻ അർവിന്ദർ സിംഗ് സാഹ്നിയും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയും ശക്തമായി അപലപിച്ചു.

TAGS :

Next Story