Quantcast

അവധിക്കാല തിരക്ക് കുറയ്ക്കാൻ നടപടിയുമായി ഇന്ത്യൻ റെയിൽവെ; ജൂലൈ വരെ 18,000ലധികം സ്പെഷ്യൽ സര്‍വീസുകൾ

ഏപ്രിൽ 15 മുതൽ ജൂലൈ 15 വരെയുള്ള മൂന്ന് മാസക്കാലയളവിലാണ് ഈ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്

MediaOne Logo
അവധിക്കാല തിരക്ക് കുറയ്ക്കാൻ നടപടിയുമായി ഇന്ത്യൻ റെയിൽവെ; ജൂലൈ വരെ 18,000ലധികം സ്പെഷ്യൽ സര്‍വീസുകൾ
X

ഡൽഹി: അവധിക്കാലമായതോടെ രാജ്യത്തെ റെയിൽവെ സ്റ്റേഷനുകളിൽ ജനപ്രളയമാണ്. മണിക്കൂറുകളോളം ആളുകൾ ടിക്കറ്റിനായി ക്യൂ നിൽക്കുന്നതിന്‍റെയും ഒന്ന് ശ്വാസം വിടാൻ പോലുമാകാതെ തിങ്ങിനിറഞ്ഞ കമ്പാര്‍ട്ട്മെന്‍റിൽ യാത്ര ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങൾ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്.

യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ജൂലൈ 15 വരെ 18,262 സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 15 മുതൽ ജൂലൈ 15 വരെയുള്ള മൂന്ന് മാസക്കാലയളവിലാണ് ഈ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. മൊത്തം 908 സ്പെഷ്യൽ ട്രെയിനുകളാണ് ഇത്തവണ അനുവദിച്ചിട്ടുള്ളത്. തിരക്ക് കൂടുതലുള്ള പ്രധാന പാതകൾ കേന്ദ്രീകരിച്ചാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. ഇതിനോടകം 660 ട്രെയിനുകൾ റെയിൽവെ അനുവദിച്ചിട്ടുണ്ട്. 11,294 സര്‍വീസുകളാണ് ഇതിലൂടെ നടക്കുക.

പ്രധാന റെയിൽവെ സോണുകൾ കേന്ദ്രീകരിച്ച് അനുവദിച്ചിട്ടുള്ള ട്രെയിനുകളുടെയും ട്രിപ്പുകളുടെയും വിവരങ്ങൾ

1.സെൻട്രൽ റെയിൽവെ-3,082 ട്രിപ്പുകൾ (74 ട്രെയിനുകൾ)

2.ഈസ്റ്റ് സെൻട്രൽ റെയിൽവെ- 2,711 ട്രിപ്പുകൾ (64 ട്രെയിനുകൾ)

3.നോർത്ത് വെസ്റ്റേൺ റെയിൽവെ - 2,245 ട്രിപ്പുകൾ (76 ട്രെയിനുകൾ)

4.നോർത്തേൺ റെയിൽവെ - 2,090 ട്രിപ്പുകൾ (76 ട്രെയിനുകൾ)

5.വെസ്റ്റേൺ റെയിൽവെ- 2,078 ട്രിപ്പുകൾ (106 ട്രെയിനുകൾ)

6.സൗത്ത് സെൻട്രൽ റെയിൽവെ- 1,184 ട്രിപ്പുകൾ (124 ട്രെയിനുകൾ)

7.സതേൺ റെയിൽവെ- 558 ട്രിപ്പുകൾ (72 ട്രെയിനുകൾ).

8.നോർത്ത് സെൻട്രൽ റെയിൽവെ- 1,163 ട്രിപ്പുകൾ.

9.നോർത്ത് ഈസ്റ്റേൺ റെയിൽവെ- 814 ട്രിപ്പുകൾ

വേനൽക്കാല അവധിയും ഉത്സവ സീസണും പ്രമാണിച്ച് തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ വെയ്റ്റിങ് ലിസ്റ്റ് ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ ബർത്തുകൾ ലഭ്യമാക്കാൻ ഇത് സഹായിക്കും. അനുവദിച്ച 908 ട്രെയിനുകളിൽ 660 എണ്ണവും ഇതിനോടകം വിജ്ഞാപനം ചെയ്തു കഴിഞ്ഞു.പ്രധാന മെട്രോ നഗരങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രാദേശിക കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ചാണ് ഈ സ്പെഷ്യൽ ട്രെയിനുകൾ സര്‍വീസ് നടത്തുന്നത്. യാത്രക്കാര്‍ക്ക് ഐആർസിറ്റിസി വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ഈ സ്പെഷ്യൽ ട്രെയിനുകളുടെ സമയവിവരങ്ങളും ടിക്കറ്റ് ലഭ്യതയും പരിശോധിക്കാവുന്നതാണ്.

TAGS :

Next Story