പേര്‍ഷ്യന്‍ തീരത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകൾ തിരികെയെത്തിക്കാൻ ശ്രമമാരംഭിച്ചു
ചരക്ക് കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇന്ത്യന്‍ നാവിക സേനയെ വിന്യസിച്ചേക്കും

ന്യൂഡൽഹി: പേര്‍ഷ്യന്‍ കടലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകൾ തിരികെ കൊണ്ടുവരാന്‍ ശ്രമമാരംഭിച്ചു. ചരക്ക് കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇന്ത്യന്‍ നാവിക സേനയെ വിന്യസിച്ചേക്കും. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുളള ചരക്കുകള്‍ താല്‍ക്കാലികമായി ഇന്ത്യന്‍ തുറമുഖങ്ങളില്‍ സൂക്ഷിക്കണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കി.
പേര്‍ഷ്യന്‍ തീരത്ത് കുടുങ്ങിക്കിടക്കുന്ന 37 കപ്പലുകളേയും തിരികെ കൊണ്ട് വരാനാണ് കേന്ദ്രത്തിന്റെ നീക്കം. ചരക്ക് കപ്പലുകള്‍ക്ക് അകമ്പടി സേവിക്കാന്‍ നാവികസേനയുടെ കപ്പലുകള്‍ വിന്യസിക്കുന്ന കാര്യം പരിഗണനയിലാണ്. അന്തിമ തീരുമാനം രണ്ട് ദിവത്തിനകമുണ്ടാകും. 1500ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചായിരിക്കും കപ്പലുകളെ തിരികെ കൊണ്ടുവരിക. നിലവില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകളില്‍ 10,000 ത്തോളം നാവികര്‍ ഉണ്ടെന്നാണ് വിവരം.
കപ്പലുകളില്‍ 10 ശതമാനം എണ്ണ ടാങ്കറുകള്‍ തിരികെ എത്തിച്ചാല്‍ രാജ്യത്തെ എണ്ണ സംഭരണം വര്‍ധിപ്പിക്കാനാകുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ കണക്ക് കൂട്ടല്‍. ഗള്‍ഫ് മേഖലയിലെ സമുദ്ര സുരക്ഷ ഉറപ്പാക്കാന്‍ ആരംഭിച്ച ഓപ്പറേഷന്‍ സങ്കല്‍പ്പ് ഊര്‍ജിതമാണെന്നും കേന്ദ്രം വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് പോകേണ്ട ചരക്കുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ സൂക്ഷിക്കാന്‍ തുറമുഖങ്ങള്‍ക്ക് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം നിര്‍ദേശം നല്‍കി. വേഗത്തില്‍ നശിക്കുന്ന ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം.ഗള്‍ഫ് മേഖലയില്‍ നിന്ന് തിരിച്ചുവരുന്ന കപ്പലുകള്‍ക്ക് പ്രത്യേക ബെര്‍ത്തിങ് സൗകര്യം ഒരുക്കാനും നിര്‍ദേശമുണ്ട്. ഇന്ത്യയുടെ ചരക്ക് നീക്കം വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും കേന്ദ്രം അറിയിച്ചു.
Adjust Story Font
16

