ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പേസിന്റെ ബിജെപി പ്രവേശനം

- Published:
31 March 2026 2:39 PM IST

ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് പേസ് പാർട്ടിയിൽ ചേർന്നത്.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പേസിന്റെ ബിജെപി പ്രവേശനം. കൊൽക്കത്തയിൽ ബിജെപി അധ്യക്ഷൻ നിതിൻ നബിനുമായി ടെന്നീസ് താരം അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. 2021ൽ പേസ് തൃണമൂൽ കോൺഗ്രസിൽ ചേരുകയും 2022 ലെ ഗോവ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിൽ അധികാരം പിടിച്ചെടുക്കാൻ ബിജെപി പ്രചാരണം ശക്തമാക്കുന്ന സാഹചര്യത്തിലാണ് പേസിന്റെ രാഷ്ട്രീയ പ്രവേശനം. സംസ്ഥാനത്ത് ഏപ്രിൽ 23, ഏപ്രിൽ 29 എന്നീ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന് ശേഷം ഒഴിവുകൾ വരികയാണെങ്കിൽ അദ്ദേഹത്തെ രാജ്യസഭാ സീറ്റിലേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Adjust Story Font
16
