Quantcast

വോട്ട് ചോരി; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ മുന്നണി

വിവിധ വോട്ടു കൊള്ളയുടെ തെളിവുകൾ പുറത്തുവരുന്ന പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം

MediaOne Logo

Web Desk

  • Updated:

    2025-08-12 03:14:54.0

Published:

12 Aug 2025 6:20 AM IST

വോട്ട് ചോരി; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ മുന്നണി
X

ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ മുന്നണി. വിവിധ സംസ്ഥാനങ്ങളിൽ ഇൻഡ്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗങ്ങൾ നടക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള ഇന്ത്യ മുന്നണിയുടെ ഇന്നലത്തെ മാർച്ചിന് വലിയ ജന പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. വിവിധ വോട്ടു കൊള്ളയുടെ തെളിവുകൾ പുറത്തുവരുന്ന പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം.

TAGS :

Next Story