Quantcast

ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

ഇൻഡിഗോയുടെ 6ഇ-757 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    29 July 2022 6:07 AM GMT

ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി
X

ഗുവാഹത്തി: ഇൻഡിഗോ എയർലൈൻസിന്‍റെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. അസമിലെ ജോർഹട്ട് വിമാനത്താവളത്തിലാണ് സംഭവം. കൊൽക്കത്തയിലേക്കുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാര്‍ സുരക്ഷിതരാണ്.

വിമാനത്തിന്‍റെ ഒരു ഭാഗത്തെ ടയറുകൾ റണ്‍വേയില്‍ നിന്ന് തെന്നിമാറി സമീപത്തെ ചെളിയിൽ പുതഞ്ഞു പോവുകയായിരുന്നു. ടേക്ക് ഓഫിനായി റൺവേയിലൂടെ നീങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇൻഡിഗോയുടെ 6ഇ-757 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

98 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അവരെ തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം റദ്ദാക്കിയതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഇന്‍ഡിഗോ അറിയിച്ചു.


Summary- An IndiGo flight from Assam's Jorhat to Kolkata on Thursday was cancelled apparently after the aircraft skidded off the runway during take-off and a pair of its wheels got stuck in the muddy outfield

TAGS :

Next Story