Quantcast

ശമ്പളം വെട്ടിക്കുറച്ചതിനെതിരെ സമരത്തിനൊരുങ്ങിയ പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍

കോവിഡ് വ്യാപനത്തിനിടെയാണ് പൈലറ്റുമാരുടെ ശമ്പളം ഇന്‍ഡിഗോ വെട്ടിക്കുറച്ചത്

MediaOne Logo

Web Desk

  • Updated:

    2022-04-05 05:27:27.0

Published:

5 April 2022 5:26 AM GMT

ശമ്പളം വെട്ടിക്കുറച്ചതിനെതിരെ സമരത്തിനൊരുങ്ങിയ പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍
X

ഡല്‍ഹി: ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് പണിമുടക്കിന് പദ്ധതിയിട്ട പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്ത് ഇന്‍ഡിഗോ. ഇന്ന് പണിമുടക്കാനായിരുന്നു പൈലറ്റുമാരുടെ പദ്ധതി. ഇന്നലെയാണ് 12 പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തത്.

കോവിഡ് വ്യാപനത്തിനിടെയാണ് പൈലറ്റുമാരുടെ ശമ്പളം ഇന്‍ഡിഗോ വെട്ടിക്കുറച്ചത്. പൈലറ്റുമാരുടെ ശമ്പളം 30 ശതമാനം വരെ വെട്ടിക്കുറച്ചിരുന്നു. കോവിഡ് പകർച്ചവ്യാധിയുടെ കാലത്ത് രാജ്യത്തുടനീളം വിമാനങ്ങൾ റദ്ദാക്കിയപ്പോഴായിരുന്നു ഇത്. പൈലറ്റുമാരുടെ ശമ്പളം 8 ശതമാനം വർദ്ധിപ്പിക്കുമെന്ന് ഏപ്രില്‍ 1ന് ഇന്‍ഡിഗോ വ്യക്തമാക്കിയിരുന്നു. മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കിൽ നവംബർ മുതൽ 6.5 ശതമാനം വർധന കൂടി നടപ്പാക്കുമെന്നും ഇന്‍ഡിഗോ പൈലറ്റുമാരെ അറിയിച്ചു.

ഒരു വിഭാഗം പൈലറ്റുമാർ തൃപ്തരാകാതെ പണിമുടക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴത്തെ വര്‍ധനവിലൂടെ കോവിഡിന് മുന്‍പുള്ള കാലത്തെ ശമ്പളത്തിലേക്ക് എത്തില്ലെന്ന് പൈലറ്റുമാര്‍ പറയുന്നു. തുടര്‍ന്നാണ് സസ്പെന്‍ഷന്‍. ഇക്കാര്യം ഇൻഡിഗോ സ്ഥിരീകരിച്ചു- "തൊഴിൽ വ്യവസ്ഥകൾക്ക് വിരുദ്ധമായ, കമ്പനിയുടെ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ഇൻഡിഗോ ചില പൈലറ്റുമാരെ ഡ്യൂട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു" എന്നാണ് ഇൻഡിഗോ വക്താവ് പറഞ്ഞത്.

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി വിമാന സര്‍വീസുകള്‍ പഴയ സ്ഥിതിയില്‍ എത്തിയതോടെ, ആഭ്യന്തര വിമാനക്കമ്പനികൾ പൈലറ്റുമാരുടെ ശമ്പളം ഉയർത്താൻ തുടങ്ങിയിട്ടുണ്ട്. പൈലറ്റുമാരെ ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് മറ്റു കമ്പനികള്‍ റാഞ്ചാതിരിക്കാന്‍ കൂടിയാണിത്. സ്‌പൈസ് ജെറ്റ് പൈലറ്റുമാരുടെ ശമ്പളം ഫസ്റ്റ് ഓഫീസർമാർക്ക് 10-15 ശതമാനവും പരിശീലകർക്ക് 20 ശതമാനവും വർധിപ്പിക്കുകയുണ്ടായി.

Summary- Airline carrier IndiGo suspended a few pilots who were planning to organise a strike on to protest against the pay cuts that were implemented during the peak of the COVID-19 pandemic. According to reports, around 12 pilots have been suspended.

TAGS :

Next Story