Quantcast

ഇന്‍ഡോറില്‍ ക്ഷേത്രത്തിലെ കിണര്‍ തകര്‍ന്ന് അപകടം: മരണം 35 ആയി

പരിക്കേറ്റ 18 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2023-03-31 03:02:28.0

Published:

31 March 2023 3:00 AM GMT

indore temple well collapse Death toll rises to 35
X

ഇൻഡോര്‍: മധ്യപ്രദേശിലെ ഇൻഡോറിൽ ക്ഷേത്രത്തിലെ കിണർ തകർന്ന് മരിച്ചവരുടെ എണ്ണം 35 ആയി. പരിക്കേറ്റ 18 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരാളെ കൂടി കണ്ടെത്താനുണ്ടെന്ന് ഇന്‍ഡോര്‍ കലക്ടർ ഇളയരാജ അറിയിച്ചു. ബെലേശ്വർ മഹാദേവ് ജുലേലാൽ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്.

രാമനവമി ദിവസമായതിനാൽ വലിയ ഭക്തജന തിരക്കാണ് രാവിലെ മുതൽ ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ദർശനത്തിനെത്തിയ ഭക്തർ ക്ഷേത്രത്തിലെ കിണറിന് മുകളിലെ സ്ലാബിൽ നിൽക്കുകയായിരുന്നു. ഒരേ സമയം മുപ്പതിലേറെ പേര് കയറിയതോടെയാണ് കിണർ ഇടിഞ്ഞത്.

ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനം 18 മണിക്കൂര്‍ നീണ്ടുനിന്നു. രക്ഷാപ്രവർത്തനത്തിന്‍റെ ആദ്യ ഘട്ടത്തിൽ ഫയർഫോഴ്സും പൊലീസും എത്താൻ വൈകിയെന്ന് നാട്ടുകാർ ആരോപിച്ചു. മധ്യപ്രദേശ് പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കും.


Summary- The death toll in the temple stepwell collapse incident in Madhya Pradesh's Indore has increased to 35. Indore Collector told that 35 people have died in the incident while 14 people have been rescued so far

TAGS :

Next Story