Quantcast

ഐഎൻഎൽ ദേശീയ കൗൺസിലിന് ചെന്നൈയിൽ തുടക്കം

ഇന്ത്യയുടെ സമ്പന്ന പൈതൃകം നിലനിർത്താനുള്ള പോരാട്ടമാണ് അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ മതേതര കക്ഷികൾ നടത്തേണ്ടതെന്ന് ദേശീയ കൗൺസിൽ

MediaOne Logo

Web Desk

  • Updated:

    2024-02-23 14:20:22.0

Published:

23 Feb 2024 11:27 AM GMT

INL National Council begins in Chennai
X

ചെന്നൈ: ഐഎൻഎൽ ദേശീയ കൗൺസിലിന് ചെന്നൈയിൽ തുടക്കമായി. പ്രൊഫ മുഹമ്മദ് സുലൈമാൻ അധ്യക്ഷതയിലാണ് ദേശീയ കോൺസിൽ ചേരുന്നത്. മതേതര ഇന്ത്യയുടെ സമ്പന്ന പൈതൃകം നിലനിർത്താനുള്ള പോരാട്ടമാണ് അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ മതേതര കക്ഷികൾ നടത്തേണ്ടതെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു. ഫെഡറൽ തത്വങ്ങൾ കാറ്റിൽപറത്തി ബിജെപിയിതര സംസ്ഥാനങ്ങളെ സാമ്പത്തികമായി കഴുത്തഞെരുക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ യോജിച്ച രാഷ്ട്രീയ നിയമപോരാട്ടങ്ങൾ ആരംഭിക്കണമെന്ന് ദേശീയ കൗൺസിൽ ആവശ്യപ്പെട്ടു.

സീറ്റ് വിഭജനത്തിൽ ചെറിയ രാഷ്ട്രീയ പാർട്ടികളെ കൂടി ചേർത്തുനിർത്തി സംഘ്പരിവാർ വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാൻ ദേശീയ പാർട്ടികൾ വലിയവിട്ടുവീഴ്ചകൾ ചെയ്യണമെന്നും ഐഎൻഎൽ ആവശ്യപ്പെട്ടു. രണ്ട് ദിവസത്തെ യോഗം നാളെ അവസാനിക്കും.



TAGS :

Next Story