Quantcast

മണിപ്പൂരില്‍ കോണ്‍ഗ്രസ് മുന്നില്‍

ബിജെപിയുടെ തൗണോജം സിംഗ് രണ്ടാം സ്ഥാനത്താണ്

MediaOne Logo

Web Desk

  • Updated:

    2024-06-04 04:43:22.0

Published:

4 Jun 2024 9:59 AM IST

congress
X

ഇംഫാല്‍: മണിപ്പൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസിനാണ് ലീഡ്. ഇന്നര്‍ മണിപ്പൂരില്‍ കോണ്‍ഗ്രസിന്‍റെ അംഗോംച ബിമോൾ അകോയിജം 4568 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ തൗണോജം സിംഗ് രണ്ടാം സ്ഥാനത്താണ്.

മണിപ്പൂരില്‍ കോണ്‍ഗ്രസിന്‍റെ കോട്ടയായി കണക്കാക്കപ്പെടുന്ന മണ്ഡലമാണ് ഇന്നര്‍ മണിപ്പൂര്‍. പത്ത് തവണയാണ് ഇന്നര്‍ മണിപ്പൂര്‍ കോണ്‍ഗ്രസിനൊപ്പം നിന്നത്. മണിപ്പൂർ സ്റ്റേറ്റ് കോൺഗ്രസ് പാർട്ടിയും ഈ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്.

ആകെ രണ്ടു ലോക്സഭാ മണ്ഡലങ്ങളുള്ള മണിപ്പൂരില്‍ രണ്ടു ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ടം ഏപ്രില്‍ 19നും രണ്ടാം ഘട്ടം ഏപ്രില്‍ 26നുമാണ് നടന്നത്. ആഭ്യന്തര കലാപത്തില്‍ കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്ന മണിപ്പൂരില്‍ ഇത്തവണ അശാന്തമായ അന്തരീക്ഷത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

TAGS :

Next Story