ഡൽഹിയിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതി രഹസ്യാന്വേഷണ വിഭാഗം തകർത്തു; രണ്ട് പേർ അറസ്റ്റിൽ
ഇന്ത്യ പുറത്താക്കിയ പാകിസ്താന്‍ ഹൈക്കമ്മിഷനിലെ രണ്ടു ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും ഏജൻസികൾ പറയുന്നു

ന്യൂഡല്‍ഹി: ഡൽഹിയിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതി രഹസ്യാന്വേഷണ വിഭാഗം തകർത്തു. ഭീകരാക്രമണം ആസൂത്രണം ചെയ്ത രണ്ട്പേർ അറസ്റ്റിലായി.
ഇവർ വിദഗ്ധ പരിശീലനം ലഭിച്ചവരും പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധം ഉള്ളവരുമെന്നാണ് ഏജൻസികൾ അറിയിക്കുന്നത്.
ഡൽഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങൾ ഇവർ ശേഖരിച്ചെന്നും വിവരമുണ്ട്. ഇന്ത്യ പുറത്താക്കിയ പാകിസ്താന്‍ ഹൈക്കമ്മിഷനിലെ രണ്ടു ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നും ഏജൻസികൾ പറയുന്നു. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ജനുവരിയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ഭീകരരെ അറസ്റ്റ് ചെയ്യുന്നത്.
watch video report
Next Story
Adjust Story Font
16

