Quantcast

സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂട ബാധ്യത, ക്രിസ്തീയ സമൂഹത്തോട് ഐക്യദാർഢ്യപ്പെടുന്നു: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യൻ സമൂഹത്തിലെ അംഗങ്ങൾക്കെതിരെയുള്ള സംഘ്പരിവാർ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ജമാഅത്തെ ഇസ്ലാമി ഹിന്ദ് പ്രസിഡന്റ് സയ്യിദ് സദാത്തുല്ല ഹുസൈനി

MediaOne Logo

Web Desk

  • Published:

    24 Dec 2025 8:57 PM IST

സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂട ബാധ്യത, ക്രിസ്തീയ സമൂഹത്തോട് ഐക്യദാർഢ്യപ്പെടുന്നു: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്
X

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യൻ സമൂഹത്തിലെ അംഗങ്ങൾക്കെതിരെയുള്ള സംഘ്പരിവാർ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ജമാഅത്തെ ഇസ്ലാമി ഹിന്ദ് പ്രസിഡന്റ് സയ്യിദ് സദാത്തുല്ല ഹുസൈനി. ക്രിസ്മസ് ആഘോഷങ്ങൾ കണക്കിലെടുത്ത് സമാധാനം, സുരക്ഷ, സാമുദായിക ഐക്യം എന്നിവ ഉറപ്പാക്കാൻ അധികാരികൾ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ഇന്ത്യയുടെ ഭരണഘടനാ സമത്വം, മതസ്വാതന്ത്ര്യം, പരസ്പര ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. ഈ മൂല്യങ്ങളെ ദുർബലപ്പെടുത്തുന്ന ഏതൊരു സാഹചര്യവും ഗൗരവമായ ശ്രദ്ധ അർഹിക്കുന്നു.' അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ക്രിസ്ത്യൻ സമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മതപരമായ ആഘോഷങ്ങളുടെ കാലഘട്ടത്തിൽ ഉയർന്ന സംവേദനക്ഷമതയും ഭരണപരമായ തയ്യാറെടുപ്പും ആവശ്യമാണെന്നും സയ്യിദ് സാദത്തുല്ല ഹുസൈനി പറഞ്ഞു. ക്രിസ്മസ് ആഘോഷങ്ങൾ ഭയമോ തടസമോ ഇല്ലാതെ സമാധാനപരമായ അന്തരീക്ഷത്തിൽ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികാരികൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ഉത്സവങ്ങൾ ആരാധനയ്ക്കും സൗഹാർദ്ദത്തിനും വേണ്ടിയുള്ള അവസരങ്ങളാണ്. എല്ലാ സമൂഹങ്ങൾക്കും അവരുടെ മതപരമായ ആഘോഷങ്ങൾ അന്തസോടെയും സുരക്ഷിതത്വത്തോടെയും ആഘോഷിക്കാൻ കഴിയുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.' അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story